വിവരങ്ങൾ ചോർന്നേക്കാം; ആപ്പിൾ ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ്

ദില്ലി: ഐ ഫോൺ ഉപയോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം(സിഇആർടി ഇൻ) ആണ് ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസ് എന്നിവ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർച്ച് 15-നാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റിൽ ഇത് ലഭ്യമാണ്.

ആപ്പിൾ ഐഒഎസ്, ആപ്പിൾ ഐപാഡ് ഒഎസിലും ഒന്നിലധികം സുരക്ഷാ വീഴ്ചകളാണ് കണ്ടെത്തിയിട്ടുള്ളത്. ഉപകരണങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ കഴിയുമെന്നും അവർക്കാവശ്യമുള്ള മറ്റ് കോഡുകൾ പ്രവർത്തിപ്പിക്കാനും പ്രധാനപ്പെട്ട വിവരങ്ങൾ ചോർത്താനും സുരക്ഷാ സംവിധാനങ്ങൾ മറികടക്കാനും കഴിഞ്ഞേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. ഐ ഫോൺ8, ഐ ഫോൺ 8പ്ലസ്, ഐഫോൺ പ്ലസ്, ഐപാ‍ഡ് അഞ്ചാം ജെനറേഷൻ, ഐ പാഡ് പ്രോ 9.7 ഇഞ്ച്, ഐ പാഡ് പ്രോ 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷൻ എന്നിവയെയെല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. അതുപോലെ തന്നെ ഐ ഫോൺ XSഉം അതിന് ശേഷമുള്ള മോഡലുകളും, ഐപാഡ് പ്രോ12.9 ഇഞ്ച് രണ്ടാം ജനറേഷനും പുതിയതും, ഐ പാട് പ്രോ 10.5 ഇഞ്ചിലും, ഐ പാഡ് പ്രോ 11-ഇഞ്ചിലും പുതിയതിലും, ഐ പാഡ‍് എയർ മൂന്നാം ജനറേഷനും അതിന് ശേഷമുള്ളവയെയും ഇത് ബാധിക്കുന്നുമെന്നും മുന്നറിയിപ്പുണ്ട്.

സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്യുക, സുരക്ഷാ സംവിധാനങ്ങൾ സ്വീകരിക്കുക, സുരക്ഷിതമായ കണക്ഷനുകൾ ഉപയോഗിക്കുക, ഡൗൺലോഡ്

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.