കൽപ്പറ്റ: ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ ഇ. ഡി യെ ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സംഭവത്തിൽ ദേശവ്യാ പകമായിനടക്കുന്ന സമരത്തിന്റെ ഭാഗമായി വയനാട് ജില്ല കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ കൽപ്പറ്റ കളക്ടറേറ്റിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചും ഹൈവേ ഉപരോധവും നടത്തി.
പ്രതിഷേധ പരിപാടി ജില്ലാ പ്രസിഡണ്ട് ഡോ സുരേഷ് എ.ടി ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ അഞ്ചുകുന്ന്,എം.ഡി തങ്കച്ചൻ,ജേക്കബ് കുംബളേരി,ഇ.വി തോമസ്,ഗഫൂർ കോട്ടത്തറ എന്നിവർ സംസാരിച്ചു.ബേബി തയ്യിൽ സ്വാഗതവും പോൾസൺ അമ്പലവയൽ നന്ദിയും പറഞ്ഞു. ഉപരോധസമരത്തിന് മനു മത്തായി, രത്ന കെ എം,ബാബു തച്ചറോത്, അഗസ്റ്റിൻ റോയ് മേപ്പാടി എന്നിവർ നേതൃത്വം നൽകി.