നിങ്ങളുടെ പേരിൽ എത്ര സിംകാർഡുകൾ ഉണ്ട്? നിങ്ങളറിയാതെ മറ്റാരെങ്കിലും നിങ്ങളുടെ പേരിൽ സിം കാർഡ് ഉപയോഗിക്കുന്നുണ്ടോ? എളുപ്പത്തിൽ സർക്കാർ സേവനം ഉപയോഗിച്ച് പരിശോധിക്കേണ്ടത് എങ്ങനെ എന്ന് വായിക്കാം

ഇന്ന് സ്മാർട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവരാണ് കൂടുതലും. സ്മാർട്ട്ഫോണ്‍ ഉപഭോക്താക്കള്‍ ഭൂരിഭാഗവും ഡ്യുവല്‍ സിം ഉപയോഗിക്കുന്നതിനാല്‍, സിം കാർഡ് വില്‍പ്പനയും വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ സിം കാർഡുകള്‍ എടുക്കാൻ കഴിയുന്നതിനാല്‍ തട്ടിപ്പിനുള്ള സാധ്യതയും കൂടുതലാണ്.ചിലപ്പോള്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളുടെ സിം കാർഡ് തട്ടിപ്പിനായി ഉപയോഗിക്കുന്നുണ്ടാകാം.

ആധാർ വിവരങ്ങള്‍ ഉപയോഗിച്ചാണ് തട്ടിപ്പുകാർ സിം കാർഡ് സ്വന്തമാക്കുന്നത്. അതിനാല്‍, ഓരോ വ്യക്തിയും നിർബന്ധമായും തങ്ങളുടെ പേരില്‍ എത്ര സിം കാർഡ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിരിക്കണം. തട്ടിപ്പുകാർ നിങ്ങളുടെ പേരിലുള്ള സിം കാർഡ് എടുത്ത് തട്ടിപ്പ് നടത്തുന്നുണ്ടോയെന്ന് വളരെവേഗം അറിയാനുള്ള മാർഗമാണിത്.ടെലികോം ഡിപ്പാർട്ട്‌മെന്റിന്റെ പോർട്ടല്‍ സന്ദർശിച്ച്‌ നിങ്ങളുടെ പേരില്‍ എത്ര സിമ്മുകള്‍ സജീവമാണെന്ന് എളുപ്പത്തില്‍ പരിശോധിക്കാനാകും. സഞ്ചാര സാഥി പോർട്ടല്‍ (http://tafcop.sancharsaathi.gov.in) ഇതിനായി ഉപയോഗിക്കാം.

നിങ്ങൾ ചെയ്യേണ്ടത്

http://tafcop.sancharsaathi.gov.in സന്ദർശിക്കുക അല്ലെങ്കില്‍ http://sancharsaathi.gov.in എന്ന സൈറ്റ് ഓപ്പണ്‍ ചെയ്യുക.

സിറ്റിസണ്‍ സെൻട്രിക് സേവനങ്ങളില്‍ ടാപ്പ് ചെയ്യുക.

അതിന് ശേഷം Know Your mobile connections എന്നതില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ കണക്ഷനെ കുറിച്ച്‌ പരിശോധിക്കാം.

ഇതിനായി ആദ്യം 10 അക്ക മൊബൈല്‍ നമ്ബർ നല്‍കി കാപ്ച്ച ടൈപ്പ് ചെയ്യുക. ഇതിന് ശേഷം നിങ്ങളുടെ മൊബൈല്‍ നമ്ബറിലേക്ക് വരുന്ന OTP നല്‍കുക. തുടർന്ന് വിശദാംശങ്ങള്‍ സ്ക്രീനില്‍ കാണിക്കും.

നിങ്ങളുടെ പേരില്‍ എത്ര കാർഡുകള്‍ നല്‍കിയിട്ടുണ്ടെന്ന് ഇവിടെ കാണാം.അനധികൃത നമ്ബർ കണ്ടെത്തിയാല്‍, അത് തടയാനും കഴിയും.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

ഒന്നരക്കോടിയുടെ എംഡിഎംഎയുമായി കരിപ്പൂരില്‍ യാത്രക്കാരന്‍ ഡിആര്‍ഐയുടെ പിടിയില്‍

കരിപ്പൂര്‍: രണ്ട് കിലോ എംഡിഎംഎയുമായി വിദേശത്തുനിന്ന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍ പിടിയിലായി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ഹാരിസ് (40)ആണ് ഡിആര്‍ഐ പിടിയിലായത്. ബാഗേജിനകത്ത് ചോക്ലേറ്റില്‍ ഒളിപ്പിച്ചനിലയിലായിരുന്നു എംഡിഎംഎ കണ്ടെത്തിയത്. ഒമാന്‍ എയറിന്റെ മസ്‌കത്ത് കരിപ്പൂര്‍

വയനാട് ടൗൺഷിപ്പിലെ വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വി ശിവൻകുട്ടി

വയനാട് ടൗൺഷിപ്പിൽ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളിൽ കണ്ടെത്തിയ പെൻസിൽ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോൺ​ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിള്ളൽ കണ്ടെത്തിയെന്ന ആരോപണത്തെ

‘ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല എ​ൻ​ജി​നീ​യ​ർ​മാ​രാ​ണ്’:​ കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ

ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി വ​യ​നാ​ട് ടൗ​ൺ​ഷി​പ്പി​ൽ നി​ർ​മി​ച്ച വീ​ട്ടി​ൽ വി​ള്ള​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​ന്ത്രി കെ.​രാ​ജ​നെ പ​രി​ഹ​സി​ച്ച് വി. ​ഡി.​സ​തീ​ശ​ൻ. വി​ള്ള​ൽ പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി വ​ന്ന​ത് നാ​ട​ക​മാ​ണ്. ചോ​ര്‍​ച്ച പ​രി​ശോ​ധി​ക്കേ​ണ്ട​ത് മ​ന്ത്രി​യ​ല്ല. എ​ൻ​ജി​നീ​യ​ർ​മാ​രാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ്

സോപ്പ്, ചീപ്പ്…കണ്ണാടി മുതല്‍ വിമാനടിക്കറ്റ് വരെ….സകലതിനും വില കൂടുന്നു; കുടുംബ ബജറ്റ് താറുമാറാക്കി പശ്ചിമേഷ്യൻ യുദ്ധം

പശ്ചിമേഷ്യയില്‍ തുടരുന്ന യുദ്ധം ഇന്ത്യന്‍ കമ്പനികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയര്‍ന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനും പുതിയ നിക്ഷേപങ്ങള്‍ മാറ്റിവെക്കാനും കമ്പനികള്‍ നിര്‍ബന്ധിതരാകുകയാണ്. സോപ്പ്, എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.