വൈപ്പടി: കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ ചെറിയ പ്ലാസ്റ്റിക്ക്
ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയ വയസ്സുകാരൻ മരിച്ചു. അരമ്പറ്റക്കുന്ന് വൈപ്പടി ഇലങ്ങോളി മുഹമ്മദ് ജലിലിൻ്റെ മകൻ മുഹമ്മദ് അബൂബക്കർ ആണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാ ണ് സംഭവം. ഉടൻ തന്നെ കുട്ടിയെ പടിഞ്ഞാറത്തറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയി ലും എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായതിനാൽ തുടർന്ന് മേപ്പാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







