സഹ അധ്യാപകരോടൊപ്പം ടൂർ പോയ അനുജയെ വാഹനം തടഞ്ഞു നിർത്തി കാറിൽ കയറ്റി കൊണ്ടുപോയി; പിന്നെ അറിയുന്നത് മരണവാർത്ത; കാർ കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് എന്ന് ദൃക്സാക്ഷി മൊഴികൾ: അടൂരിലെ അപകടത്തിൽ ദുരൂഹത നിറയുന്നു.

പത്തനംതിട്ട: അടൂർ പട്ടാഴിമുക്കില് കണ്ടെയ്നർ ലോറിയുമായി കാർ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ദുരൂഹതയേറുന്നു.കാറിലുണ്ടായിരുന്ന തുമ്ബമണ് സ്വദേശിനി അനുജ, ചാരുമൂട് സ്വദേശി ഹാഷിം എന്നിവരാണ് മരണപ്പെട്ടത്. തുമ്ബമണ്‍ നോർത്ത് ജിഎച്ച്‌എസ് സ്കൂളിലെ അധ്യാപികയാണ് അനുജ. സ്വകാര്യ ബസ് ഡ്രൈവറാണ് ഹാഷിം. ഇരുവരും ഏറെക്കാലമായി സുഹൃത്തുക്കളാണ്.

സുകൂളിലെ അധ്യാപകർക്ക് ഒപ്പം വിനോദയാത്ര കഴിഞ്ഞുവരികയായിരുന്ന അനുജയെ, വാഹനം തടഞ്ഞു നിർത്തി ഹാഷിം കാറില്‍ കയറ്റുകയായിരുന്നു. ഇതിന് പിന്നാലെയാണ് മരണവാർത്ത പുറത്ത് വരുന്നത്. അമിത വേഗത്തില്‍ എത്തിയ കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാല്‍ മനപൂർവം കാർ ലോറിയില്‍ ഇടിപ്പിച്ചതാണോ എന്നാണ് പൊലീസിന്റെ സംശയം.

വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ അനുജയെ ഹാഷിം കൂട്ടിക്കൊണ്ടു പോയതില്‍ സംശയകരമായി ഒന്നും തോന്നിയില്ലെന്നാണ് ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറയുന്നത്. തിരുവനന്തപുരത്തേക്കായിരുന്നു സംഘം വിനോദയാത്ര പോയത്. എന്നാല്‍ ഇരുവരും അത്മഹത്യ ചെയ്യാൻ പോകുന്നതായി അനുജ ഒരു സഹഅധ്യാപികയോട് പറഞ്ഞിരുന്നതായും റിപ്പോർട്ടുണ്ട്. വാഹനത്തിന്റെ വാതില്‍ ശക്തമായി വലിച്ചു തുറന്നാണ് ഹാഷിം അനുജയെ കൂട്ടിക്കൊണ്ടുപോയതെന്നും ഒപ്പമുണ്ടായിരുന്ന അധ്യാപകർ പറഞ്ഞു.

കാർ അമിത വേഗതയിലായിരുന്നുവെന്നും, എതിർ ദിശയില്‍ നിന്നു വരുന്ന വാഹനത്തിലേക്ക് ഇടിപ്പിക്കുകയായിരുന്നു എന്നുമാണ് ദൃക്സാക്ഷിമൊഴി. കണ്ടെയ്നർ കാറില്‍ നിന്ന് വെട്ടിത്തിരിക്കാനായി റോഡില്‍ നിന്ന് ദിശമാറ്റാൻ ശ്രമിച്ചതായും, എന്നാല്‍ വാഹനം നിമിഷനേരത്തില്‍ ഇടിക്കുകയായിരുന്നുവെന്നും നേരില്‍ കണ്ട ഒരാള്‍ പറഞ്ഞു.രാത്രി 11.30 ഓടെയായിരുന്നു അപകടം. പൂർണ്ണമായും തകർന്ന കാർ പൊലീസും ഫയർ ഫോഴ്സും ചേർന്ന് വെട്ടിപ്പൊളിച്ചാണ് ഇരുവരെയും പുറത്തെടുത്തത്. സംഭവ സ്ഥലത്ത് തന്നെ അനുജയും ഹാഷിമും മരണപ്പെട്ടിരുന്നു.

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

വനിതാ സംവരണ ഭേദഗതി ബില്‍; വോട്ടെടുപ്പ് വൈകിട്ട് നാലിന്, കടുത്ത പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന്മേല്‍ വൈകിട്ട് നാല് മണിക്ക് വോട്ടെടുപ്പ് നടക്കും. 360 എംപിമാരുടെ പിന്തുണയാണ് ബില്ല് പാസാകാന്‍ വേണ്ടത്. 543 സീറ്റുകളില്‍ 33 ശതമാനം വനിതാസംവരണം നടപ്പിലാക്കണം എന്ന തീരുമാനത്തില്‍ പ്രതിപക്ഷം

പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ യുവാവ് പിടിയിൽ. പനമരം കരിമ്പുമ്മൽ തെക്കത്ത് കുഴിയിൽ അബ്ദുള്ള (41)യെയാണ് എസ്.എം.എസ് ഡി.വൈ.എസ്.പി എൽ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

‘ആദ്യം വോട്ട് എണ്ണണം, UDF ജയിക്കണം, ബാക്കി ഹൈക്കമാൻഡ് തീരുമാനിക്കും’; മുഖ്യമന്ത്രി വിവാദത്തിൽ രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ പ്രതികരിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയിലൂടെ അല്ല കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിവാദങ്ങള്‍ അനാവശ്യമാണെന്നും

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.