ജില്ലാ ഹാന്‍ഡ്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ആറിന് പടിഞ്ഞാറത്തറ പഞ്ചായത്ത് ഗ്രൗണ്ടില്‍ ഹാന്‍ഡ് ബോള്‍ ജില്ലാ ചാമ്പ്യന്‍ഷിപ്പ് നടക്കും. 2011 ജനുവരി 1 ന് ശേഷം ജനിച്ച കുട്ടികള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ വയസ്സ് തെളിയിക്കുന്ന രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, സ്‌പോട്‌സ് കിറ്റ് എന്നിവയുമായി രാവിലെ 7.30 ന് ഗ്രൗണ്ടില്‍ എത്തണം. ഫോണ്‍: 9496209688, 7907938754.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







