ലോക്‌സഭാ തെരഞ്ഞെടുപ്പ്; ചെലവ് നിരീക്ഷണ സംഘം ജില്ലയില്‍ സജീവം

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ചെലവ് നിരീക്ഷണ സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദിന്റെ നേതൃത്വത്തിലാണ് ചെലവ് നിരീക്ഷണ സംവിധാനം പ്രവര്‍ത്തിക്കുന്നത്. ജില്ലാ ധനകാര്യ ഓഫീസര്‍ ആര്‍ സാബു ആണ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫിസര്‍. വയനാട് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലുമുള്ള അസിസ്റ്റന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാര്‍, ചെലവുകള്‍ ക്രോഡീകരിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുള്ള അസിസ്റ്റന്‍ഡ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ എന്നിവരാണ് സ്ഥാനാര്‍ഥികളുടെ വരവ്, ചെലവ് കണക്കുകള്‍ സുക്ഷമ നിരീക്ഷണം നടത്തുന്നത്. പ്രചാരണ പരിപാടികള്‍, പൊതുയോഗങ്ങള്‍, വാഹന ജാഥ എന്നിവ സംഘടിപ്പിക്കാനുള്ള ചെലവുകള്‍, സ്ഥാനാര്‍ഥികളും സംഘവും നടത്തുന്ന പ്രചാരണ യാത്ര, ഭക്ഷണം, വാഹനം ഉള്‍പ്പെടെയുള്ള ചെലവുകള്‍, പോസ്റ്ററുകള്‍, കൊടികള്‍, നോട്ടീസുകള്‍, ഹോര്‍ഡിങ്ങുകള്‍ ഉള്‍പ്പെടെ പ്രചാരണത്തിന് ഉപയോഗിക്കുന്ന എല്ലാ സാമഗ്രികളും അവ സ്ഥാപിക്കാനുള്ള ചെലവുകളും നിരീക്ഷകര്‍ പരിശോധിക്കും. ടെലിവിഷന്‍ ചാനലുകള്‍, സാമൂഹ്യ മാധ്യമങ്ങള്‍ മുഖേനയുള്ള പ്രചാരണ ചെലവ് ഇതില്‍ ഉള്‍പ്പെടും. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിന് വിനിയോഗിക്കാവുന്ന ആകെ തുക 95 ലക്ഷമാണ്. ചെലവ് നിരീക്ഷകര്‍ക്ക് പുറമേ വീഡിയോ സര്‍വൈലന്‍സ്-വീഡിയോ വ്യൂവിങ് ടീമുകളുടെ പ്രവര്‍ത്തനങ്ങളും കാര്യക്ഷമമാണ്. സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയാണ് വീഡിയോ സര്‍വെയ്‌ലന്‍സ് ടീമിന്റെ ചുമതല. പരിപാടി നടക്കുന്ന സ്ഥലം, വേദി, ഇരിപ്പിടങ്ങളുടെ എണ്ണം, സ്ഥാനാര്‍ത്ഥികളുടെ കട്ടൗട്ട്, ബാനര്‍, പ്രസംഗ പീഠത്തിന്റെ വലിപ്പം, പ്രചാരണ വാഹനങ്ങള്‍ എന്നിവ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുകയും സ്ഥാനാര്‍ത്ഥികളുടെ ചെലവില്‍ ഉള്‍പ്പെടുത്തും. വീഡിയോ സര്‍വൈലന്‍സ് ടീം റെക്കോര്‍ഡ് ചെയുന്ന വീഡിയോ നിരീക്ഷിച്ച് ചെലവ്, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ വീഡിയോ വ്യൂവിങ് ടീം കണ്ടെത്തും.

*ചെലവ് നോക്കി പ്രകടനം കൊഴുപ്പിക്കാം*

പ്രകടനങ്ങളുടെ ഭാഗമായോ പൊതുയോഗങ്ങളോടനുബന്ധിച്ചോ ചെണ്ടമേളം ഉള്‍പ്പെടുത്തിയാല്‍ പത്ത് അംഗ ടീമിന് 7000 രൂപ ചെലവ് കണക്കാക്കും. ഗാനമേളയും നാടന്‍പാട്ടുമായി ഹരം കൊള്ളിച്ചാല്‍ ഒരു പാട്ടുകാരന് 500 രൂപ വെച്ച് ചെലവ് കണക്കാക്കും. ഹൈഡ്രജന്‍ ബലൂണിന് 40 രൂപയും നാദസ്വരത്തോടുകൂടിയ കാവടിയാട്ടം 8 അംഗ ടീമിന് പ്രതിദിനം പതിനായിരം രൂപയും ചെലവ് കണക്കാക്കും. പാട്ടും പാരഡിയുമായുള്ള പ്രചാരണത്തിന് ഒരു സിഡിക്ക് 16000 രൂപ ചെലവ് കണക്കാക്കും. പാട്ട് റെക്കോര്‍ഡിങ്ങിന് 7000 രൂപയും ബാന്‍ഡ് സെറ്റ് ഒന്നിന് 4000 രൂപയും കണക്കാക്കും. പഞ്ചവാദ്യം ദിവസത്തിന് 5000 രൂപ കണക്കാക്കും. തെരുവ് നാടകം അഞ്ച് അംഗ സംഘത്തിന് 2500 രൂപ ചെലവ് കണക്കാക്കും.

*പ്രചാരണ രീതി നിസ്സാരമല്ല*

വാഹനം ഉപയോഗിച്ചുള്ള പ്രചാരണത്തിന് 5000 രൂപ കണക്കാക്കും. 43 ഇഞ്ച് എല്‍ഇഡി ടിവിക്ക് ആദ്യദിനം 2000 രൂപയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 1500 രൂപയും ചെലവ് കണക്കാക്കും. 9×9 സൈസ് എല്‍ഇഡി വാള്‍, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവ ഉള്‍പ്പെടെ പ്രതിദിനം 15,000 രൂപ ചെലവ് കണക്കാക്കും. ജിബ് ക്യാമറയ്ക്ക് 7000 രൂപയും കമ്പ്യൂട്ടര്‍ ഒന്നിന് 500 രൂപയും കണക്കാക്കും. 10×10 സ്‌ക്വയര്‍ ഫീറ്റ് വീഡിയോ ഡിസ്പ്ലേക്ക് 12000 രൂപയും ക്യാമറാമാനെ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡിങ് ചെയ്യുന്നതിന് ദിവസത്തിന് 8000 രൂപയും ചെലവ് കണക്കാക്കും. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള നോട്ടീസ് ആയിരം എണ്ണത്തിന് 500 രൂപ, സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ചുള്ള ടീഷര്‍ട്ട് ഒന്നിന് 150 രൂപ എന്നിങ്ങനെ കണക്കാക്കും. ചുവരെഴുത്തിന് ചതുരശ്ര അടിക്ക് 10 രൂപയും ഡബിള്‍ ഡമ്മി പോസ്റ്റര്‍ ആയിരത്തിന് 4500 രൂപയും ചെലവ് കണക്കാക്കും. ഒന്നിച്ച് മെസ്സേജ് അയക്കുമ്പോള്‍ (ബള്‍ക്ക് എസ്എംഎസ്) ഒരു മെസ്സേജിന് 40 പൈസയും വെബ് ഡിസൈനിങ് ഒരു പേജിന് 4000 രൂപയും ചെലവ് കണക്കാക്കും. മരത്തിലുള്ള ഫ്രെയിം ബോര്‍ഡിന് സ്‌ക്വയര്‍ഫീറ്റിന് 40 രൂപയാണ് ചെലവ് കണക്കാക്കുക.

*തണുപ്പിക്കും തോറും ചെലവ് കൂടും*

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഏസി ഉപയോഗിച്ചാല്‍ പ്രതിദിനം 2000 രൂപ ചെലവ് കണക്കാക്കും. മരക്കസേരയില്‍ സുഖിച്ചിരുന്നാല്‍ ഒന്നിന് 40 രൂപ കണക്കാക്കും. പ്രസംഗകര്‍ വിറതാങ്ങി (പോഡിയം) ഉപയോഗിച്ചാല്‍ 300 രൂപ ചെലവ് കണക്കാക്കും. പ്രഭാത ഭക്ഷണം ഒരാള്‍ക്ക് 50 രൂപയും ഉച്ച ഭക്ഷണം ഒരാള്‍ക്ക് 60 രൂപയും കണക്കാക്കും. സമ്മേളന നഗരി/ യോഗസ്ഥലം പ്രകാശ പൂരിതമാക്കുമ്പോള്‍ ഒരു ട്യൂബ് ലൈറ്റിന് 50 രൂപ വീതവും അധിക ദിവസത്തിന് 10 രൂപയും കണക്കാക്കും. ബോക്സ് ടൈപ്പ് കവാടത്തിന് 4000 രൂപയും സ്റ്റേജ് സ്‌ക്വയര്‍ഫീറ്റിന് 50 രൂപയും കണക്കാക്കും. 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തിന് അമ്പതിനായിരം രൂപ വാടക കണക്കാക്കും. 48 സീറ്റുള്ള ബസ്സിന് 7000 രൂപ വാടക കണക്കാക്കും.

149 ഇനങ്ങളുടെ ചെലവാണ് തെരഞ്ഞെടുപ്പ് വിഭാഗം നിശ്ചയിച്ചിരിക്കുന്നത്. ഇതിനു പുറമേ പത്രങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍, ഓണ്‍ലൈന്‍ മീഡിയ തുടങ്ങിയവയില്‍ വരുന്ന പരസ്യങ്ങളും ചെലവുകളും സ്ഥാനാര്‍ത്ഥികളുടെ മൊത്തം ചെലവില്‍ ഉള്‍പ്പെടുത്തും.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.