ലോക്സഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ ഏപ്രില്‍ 27 വരെ നടത്താനിരുന്ന എല്ലാ കേസുകളുടെയും വിചാരണ മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. മെയ് രണ്ട് മുതല്‍ പുതുക്കിയ തിയതി സംബന്ധിച്ച വിവരങ്ങള്‍ മാനന്തവാടി ലാന്റ് ട്രൈബ്യൂണല്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04935 245485.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







