കാട്ടുപന്നിയുടെ അക്രമണത്തിൽ പരിക്കേറ്റു. പടിഞ്ഞാറത്തറ കാലായിൽ വീട്ടിൽ എ.ജെ കുഞ്ഞുമോനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പടിഞ്ഞാറത്തറ കാപ്പുണ്ടിക്കലിൽ വെച്ചാണ് അക്രമണം. വാളാട് പോയി തിരിച്ചു വരുന്ന വഴിക്ക് കുഞ്ഞു മോനും മകൾ ആര്യയും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ കാട്ടു പന്നി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. കുഞ്ഞുമോൻ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൾക്കും പരിക്കേറ്റു

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







