എം.എ യൂസഫലിയുടെ ആസ്തി 63,374 കോടി; 100 ബില്യന്‍ ഡോളര്‍ പിന്നിട്ട് അംബാനി; സമ്പന്നപ്പട്ടികയില്‍ ഇന്ത്യന്‍ കുതിപ്പ്

ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ ആസ്തിയില്‍ വന്‍ മുന്നേറ്റം. യുക്രെയ്ന്‍, പലസ്തീന്‍ പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഓഹരിവിപണി മുന്നേറ്റം തുടരുന്നതാണ് നേട്ടമായതെന്ന് ഫോര്‍ബ്സ് മാസിക റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സ് ഗ്രൂപ്പ് മേധാവി മുകേഷ് അംബാനി 100 ബില്യന്‍ ഡോളര്‍ ആസ്തി കൈവരിക്കുന്ന ആദ്യ ഏഷ്യക്കാരനെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. 116.4 ബില്യന്‍ ഡോളറാണ് (9,70,781.82 കോടി രൂപ) ഇന്ന് അംബാനിയുടെ ആസ്തി മൂല്യം. ഓഹരിവിപണിയിലെ കുതിപ്പ് ചരിത്രത്തില്‍ ആദ്യമായി 200 ഇന്ത്യക്കാരെ ഫോര്‍ബ്സ് സമ്പന്നപ്പട്ടികയില്‍ എത്തിച്ചു. 954 ബില്യന്‍ ഡോളറാണ് (79,56,288 കോടി രൂപ) ഇവരുടെ ആകെ ആസ്തി മൂല്യം. ഇത് വൈകാതെ ആയിരം ബില്യന്‍ ഡോളര്‍ കടന്നേക്കാം.

ലുലു ഗ്രൂപ്പ് മേധാവി എം.എ.യൂസഫലിയാണ് ശതകോടീശ്വരന്മാരായ മലയാളികളില്‍ മുന്നില്‍. ഇന്നത്തെ പട്ടികയില്‍ ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ 347–ാം സ്ഥാനത്താണ് യൂസഫലി. ആസ്തിമൂല്യം കഴിഞ്ഞ പട്ടികയിലേക്കാള്‍ 0.89 മില്യന്‍ ഡോളര്‍ വര്‍ധിച്ചു. യൂസഫലിയുടെ ആസ്തി 2020നെ അപേക്ഷിച്ച് ഇരട്ടിയിലധികമായി. ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം 2019ല്‍ 4.7 ബില്യന്‍ ഡോളര്‍ (39,195.56 കോടി രൂപ) ആയിരുന്നു യൂസഫലിയുടെ ആസ്തി മൂല്യം. കോവിഡും ലോക്ഡൗണും ഉണ്ടായ 2020ല്‍ ഇത് 3.5 ബില്യന്‍ ഡോളറായി (29,188.18 കോടി രൂപ) കുറഞ്ഞു. 2021ല്‍ 4.8 ബില്യന്‍ ഡോളറായും 2022ല്‍ 5.4 ബില്യന്‍ ഡോളറായും ആസ്തി വര്‍ധിച്ചു. 5.3 ബില്യന്‍ ഡോളറാണ് 2023ല്‍ രേഖപ്പെടുത്തിയ മൂല്യം. ഇപ്പോള്‍ 7.6 ബില്യന്‍ ഡ‍ോളറിന്റെ (63,373.97 കോടി രൂപ) ആസ്തി യൂസഫലിക്കുണ്ടെന്ന് ഫോര്‍ബ്സ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

8.4 ബില്യന്‍ ഡോളര്‍ വിറ്റുവരവുള്ള ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ഗള്‍ഫിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി 260–ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും മാളുകളുമുണ്ട്. ഇംഗ്ലണ്ടിലും സ്കോട്ട്ലന്‍ഡിലും ഹോട്ടലുകളും മറ്റ് ആസ്തികളും മറ്റനേകം മേഖലകളില്‍ നിക്ഷേപവുമുണ്ട്. കോവിഡിനെതിരായ പോരാട്ടത്തില്‍ 6.8 മില്യന്‍ ഡോളര്‍ നേരിട്ട് സംഭാവന നല്‍കിയിരുന്നു.

ലൂയി വിറ്റന്‍ ഉള്‍പ്പെടെ ആഗോള ഫാഷന്‍. ആഡംബര ബ്രാന്‍ഡുകളുടെ ഉടമകളായ എല്‍.വി.എം.എച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടാണ് ലോകസമ്പന്നരുടെ പട്ടികയില്‍ ഒന്നാമത്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്‍ല സി.ഇ.ഒ ഇലോണ്‍ മസ്ക്, മെറ്റ സഹസ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ്, ഓറക്കിള്‍ സ്ഥാപകന്‍ ലാറി എലിസണ്‍, അമേരിക്കന്‍ നിക്ഷേപകന്‍ വാറന്‍ ബുഫെറ്റ്, മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്സ്, ഗൂഗിള്‍ സഹസ്ഥാപകന്‍ ലാറി പേജ്, എന്‍ബിഎ ടീം ലൊസാഞ്ചലസ് ക്ലിപ്പേഴ്സ് ഉടമ സ്റ്റീവ് ബാള്‍മര്‍, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍ എന്നിവരും ഏറ്റവും പുതിയ ഫോര്‍ബ്സ് പട്ടികയില്‍ ആദ്യ പത്തുസ്ഥാനങ്ങളിലുണ്ട്.

ലോകത്തെ ആയിരം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരുടെ സ്ഥാനവും ആസ്തിമൂല്യവും…

11. മുകേഷ് അംബാനി 116.4 ബില്യന്‍ ഡോളര്‍
17. ഗൗതം അദാനി 84.7 ബില്യന്‍
44. സാവിത്രി ജിന്‍ഡാല്‍ 34.8 ബില്യന്‍
45. ശിവ് നാടാര്‍ 34.5 ബില്യന്‍
71. ദിലിപ് സാങ്‍വി 26.7 ബില്യന്‍
84. വിനോദ് അദാനി 24.1 ബില്യന്‍
90. സൈറസ് പൂനാവാല 21.4 ബില്യന്‍
94. കുശാല്‍പാല്‍ സിങ് 20.9 ബില്യന്‍
97. കുമാര്‍ ബിര്‍ള 20.23 ബില്യന്‍
100. രാധാകൃഷ്ണന്‍ ധമാനി 19.6 ബില്യന്‍
111. ലക്ഷ്മി മിത്തല്‍ 16.9 ബില്യന്‍
118. രവി ജയ്പൂരിയ 16 ബില്യന്‍
146. ഉദയ് കോട്ടക് 13.2 ബില്യന്‍
168. അസിം പ്രേംജി 11.8 ബില്യന്‍
196. ജയ് ചൗധരി 10.7 ബില്യന്‍
220. മംഗള്‍ പ്രഭാത് ലോധ 10.1 ബില്യന്‍
247. പങ്കജ് പട്ടേല്‍ 9.6 ബില്യന്‍
258. ഷപൂര്‍ മിസ്ത്രി 9.3 ബില്യന്‍
272. സുനില്‍ മിത്തല്‍ 9.2 ബില്യന്‍
305. രേഖ ജുന്‍ജുന്‍വാല 8.4 ബില്യന്‍
306. ശ്രീപ്രകാശ് ലോഹ്യ 8.4 ബില്യന്‍
338. ഗോപീകൃഷ്ണന്‍ ധമാനി 7.7 ബില്യന്‍
347. എം.എ.യൂസഫലി 7.6 ബില്യന്‍
379. വിനോദ് ഖോസ്‍ല 7.2 ബില്യന്‍
453. സമീര്‍ മേഹ്‍ത 6.3 ബിലന്‍
454. സുധീര്‍ മേഹ്‌‍ത 6.3 ബില്യന്‍
473. രാഹുല്‍ ഭാട്ടിയ 6.2 ബില്യന്‍
475. മുരളി ദിവി 6.2 ബില്യന്‍
502. രാകേഷ് മിത്തല്‍ 6.0 ബില്യന്‍
503. രാജന്‍ മിത്തല്‍ 6.0 ബില്യന്‍
570. മഹേന്ദ്ര ചോക്സി 5.4 ബില്യന്‍
580. സഞ്ജീവ് ബജാജ് 5.3 ബില്യന്‍
580. രാജീവ് ബജാജ് 5.3 ബില്യന്‍
586. രാജേഷ് ഗാങ്‍വാള്‍ 5.3 ബില്യന്‍
605. ചന്ദ്രു രഹേജ 5.1 ബില്യന്‍
623. വിനോദ്റായ് ഗുപ്ത 5 ബില്യന്‍
624. വിവേക് ചാന്ദ് സെഹ്‍ഗാള്‍ 5 ബില്യന്‍
631. വികാസ് ഒബ്റോയ് 4.9 ബില്യന്‍
652. ആനന്ദകൃഷ്ണന്‍ 4.8 ബില്യന്‍
660. രേണുക ജഗ്‍തിയാനി 4.8 ബില്യന്‍
675, നിതിന്‍ കാമത്ത് 4.7 ബില്യന്‍
684 സഹാന്‍ മിസ്ത്രി 4.6 ബില്യന്‍
707. N.R.നാരായണമൂര്‍ത്തി 4.4 ബില്യന്‍
712. ജോയ് ആലുക്കാസ് 4.4 ബില്യന്‍
732. നുസ്‍ലി വാഡിയ 4.3 ബില്യന്‍
752. സത്യനാരായണ്‍ നുവാല്‍ 4.2 ബില്യന്‍
757. സഞ്ജിത് ബിശ്വാസ് 4.2 ബില്യന്‍
774. രാജിവ് ജെയിന്‍ 4.1 ബില്യന്‍
787. രാജന്‍ രഹേജ 4.1 ബില്യന്‍
800. ബാബ കല്യാണി 4.0 ബില്യന്‍
815. മധുര്‍ ബജാജ് 3.9 ബില്യന്‍
815. ശേഖര്‍ ബജാജ് 3.9 ബില്യന്‍
817. നീരജ് ബജാജ് 3.9 ബില്യന്‍
818. അനു ആഗ 3.9 ബില്യന്‍
854. ജ‍യശ്രീ ഉല്ലല്‍ 3.8 ബില്യന്‍
858. ആചാര്യ ബാലകൃഷ്ണ 3.8 ബില്യന്‍
868. ജംഷെയ്ദ് ഗോദ്റെജ് 3.7 ബില്യന്‍
868. നാദിര്‍ ഗോദ്റെജ് 3.7 ബില്യന്‍
868. സ്മിത ഗോദ്റെജ് 3.7 ബില്യന്‍
868. ഋഷാദ് ഗോദ്റെജ് 3.7 ബില്യന്‍
868. ആദി ഗോദ്റെജ് 3.7 ബില്യന്‍
875. വേണു ശ്രീനിവാസന്‍ 3.7 ബില്യന്‍
877. ഷംഷീര്‍ വയലില്‍ 3.7 ബില്യന്‍
890. മധുകര്‍ പരേഖ് 3.6 ബില്യന്‍
906 വിവേക് ജെയിന്‍ 3.6 ബില്യന്‍
911. അരുണ്‍ ഭരത് റാം 3.6 ബില്യന്‍
927. സന്ദീപ് എന്‍ജിനീയര്‍ 3.5 ബില്യന്‍
936. കുല്‍ദീപ് സിങ് ധിന്‍ഗ്ര 3.5 ബില്യന്‍
936. ഗുര്‍ബചന്‍ സിങ് ധിന്‍ഗ്ര 3.5 ബില്യന്‍
972. കര്‍സന്‍ഭായ് പട്ടേല്‍ 3.4 ബില്യന്‍
979. സണ്ണി വര്‍ക്കി 3.3 ബില്യന്‍
981. സഞ്ജീവ് ഗോയങ്ക 3.3 ബില്യന്‍
989. രവി പിള്ള 3.3 ബില്യന്‍
990. രാധ വെമ്പു 3.3 ബില്യന്‍
999. രമേഷ് ജുനേജ 3.3. ബില്യന്‍

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.