തൊണ്ടർനാട്: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കുഞ്ഞാത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖ് (27) നെയാണ് തൊണ്ടർനാട് പോലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ 2020 മുതൽ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വർണാഭരണങ്ങ ളും പണവും കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. ഇയാൾ ഇതിനു മുൻപ് കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. അസി.സബ് ഇൻസ്പെക്ടർ നൗഷാദ്, സിവിൽ പോലീസ് ഓഫീസർ ഷിന്റോ എന്നി വരും പോലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജ രാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







