വയനാട് ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകളിലെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയില്‍ പത്ത് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ സ്വീകരിച്ചു. കെ.പി സത്യന്‍ (സി.പി.ഐ എം.എല്‍), അജീബ് ( സി.എം.പി (എം അജീബ് ഫാക്ഷന്‍),രാഹുല്‍ ഗാന്ധി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ആനി രാജ (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ),
കെ സുരേന്ദ്രന്‍ (ഭാരതീയ ജനതാ പാര്‍ട്ടി), പി.ആര്‍ കൃഷ്ണന്‍ കുട്ടി (ബഹുജന്‍ സമാജ് പാര്‍ട്ടി) സ്വതന്ത്ര സ്ഥാനാര്‍ഥികളായ
കെ പ്രസീത, പി രാധാകൃഷ്ണന്‍, അകീല്‍ അഹമ്മദ്, എ.സി സിനോജ് എന്നിവരുടെ നാമനിര്‍ദേശ പത്രികയാണ് സ്വീകരിച്ചത്. ഇ.ജെ ബാബു (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ), സദാനന്ദന്‍( ഭാരതീയ ജനതാ പാര്‍ട്ടി) എന്നിവരുടെ നാമനിര്‍ദ്ദേശ പത്രികകള്‍ യഥാർത്ഥ സ്ഥാനാർത്ഥിക ളുടെ പത്രിക സാധുവായത് കൊണ്ട് സ്വീകരിച്ചില്ല . പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട് വരെയാണ്.

20നും 30നും ഇടയിലുള്ള യുവാക്കളറിയാന്‍..! പ്രമേഹം പിടിപെടാന്‍ സാധ്യതയേറെ
മധ്യവയസില്‍ മാത്രം പിടിപെടുന്ന ഒരു രോഗമാണ് പ്രമേഹം എന്നൊരു വിശ്വാസമാണ് പലര്‍ക്കും. ജീവിതശൈലിയിലൂടെ പിടിപെടുന്ന ഈ രോഗത്തെ കുറിച്ചുള്ള ചിന്തകളെല്ലാം മാറിമറിയുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് ഇന്ത്യന്‍ നഗരങ്ങളിലെ യുവാക്കളില്‍ ഒരു







