ശ്രേയസ് മലങ്കര യൂണിറ്റ് സംഘടിപ്പിച്ച റംസാൻ നോമ്പ് തുറ ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു.കോളിയാടി മഹല്ല് ഖത്വീബ് അബ്ദുൽ ഖാദർ ഫൈസി റംസാൻ സന്ദേശം നൽകി. യൂണിറ്റ് പ്രസിഡണ്ട് പത്രോസ് അധ്യക്ഷത വഹിച്ചു.
സാബു പി.വി, ഒ.എസ്. തോമസ്,ഒ.ജെ. ബേബി,ലൈല എന്നിവർ സംസാരിച്ചു. യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ വ്യത്യസ്ത ഇനം റംസാൻ വിഭവങ്ങൾ ഒരുക്കി.തുടർന്ന് ഗാനമേളയും അരങ്ങേറി.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







