ലോക്സഭ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി പൂര്‍ത്തീകരിച്ചു. മൂന്ന് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടികളില്‍ പങ്കെടുക്കാത്ത പ്രിസൈഡിങ് ഓഫീസര്‍, ഒന്നാം പോളിങ് ഓഫീസര്‍മാര്‍ക്ക് നാളെ (ഏപ്രില്‍ 6) രാവിലെ 10 ന് കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈസ്‌കൂളില്‍ പരിശീലനം നടക്കും. ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് അറിയിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







