ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ദമ്പതികൾ കൂടുതൽ കാലം സന്തോഷത്തോടെ ജീവിക്കും

മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. അതിനി ഒരുമിച്ച്‌ കുടിച്ചാലും ശരി, ഒറ്റയ്‍ക്ക് കുടിച്ചാലും ശരി. എന്നാല്‍, ഒരു പഠനം പറയുന്നത് ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികള്‍ മറ്റ് ദമ്ബതികളേക്കാള്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കും എന്നാണ്. ‘ഡ്രിങ്കിംഗ് പാർട്‍ണർഷിപ്പ്’ എന്ന തിയറി പ്രകാരമാണ് ഈ രസകരമായ വിശദീകരണം. എന്നാല്‍, ഈ പഠനം ഒരുതരത്തിലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല എന്നും പഠനം നടത്തിയ സംഘം വ്യക്തമാക്കുന്നുണ്ട്.

ഒരേ ശീലങ്ങളും വിനോദങ്ങളും ഒരുമിച്ച്‌ പിന്തുടരുന്ന ദമ്ബതികള്‍ക്കിടയില്‍ കുറച്ചുകൂടി അധികം സ്നേഹമുണ്ടാകുമെന്നും, ആ ദാമ്ബത്യം ആരോഗ്യകരമായി നിലനില്‍ക്കുമെന്നും, കൂടുതല്‍ കാലം ജീവിക്കാൻ സഹായിക്കുമെന്നുമാണ് പറയുന്നത്. ഇത് ഭാര്യാ-ഭർത്താക്കന്മാർക്കിടയിലെ ബന്ധം കരുത്തുറ്റതാക്കുമെന്നും പഠനത്തില്‍ പറയുന്നു. രണ്ട് പതിറ്റാണ്ടുകളായി 4500 ദമ്ബതികളിലാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികളില്‍ ദീർഘകാലത്തേക്കുള്ള ഗുണങ്ങളെ കുറിച്ചും പഠനം പരിശോധിക്കുന്നു. ഒരുമിച്ച്‌ മദ്യപിക്കുന്ന ദമ്ബതികള്‍ അങ്ങനെ അല്ലാത്ത ദമ്ബതികളേക്കാള്‍ സൗഹൃദം പങ്കുവയ്‍ക്കുന്നു എന്നും കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കുന്നു എന്നുമാണ് പഠനം പറയുന്നത്. പഠനം നടത്തിയ മിഷിഗണ്‍ സർവകലാശാലയിലെ ഗവേഷണ പ്രൊഫസറായ ഡോ. കിരാ ബിർഡിറ്റ് പറയുന്നത്, ദമ്ബതികളില്‍ മദ്യപാനം എങ്ങനെ മാറ്റമുണ്ടാക്കുന്നു എന്ന് പഠിക്കുകയായിരുന്നു ഈ ഗവേഷണത്തിന്റെ ലക്ഷ്യം എന്നാണ്. രണ്ടാളും വെവ്വേറെ പോയി മദ്യപിക്കുന്നതിന് പകരം ഒരുമിച്ചിരുന്നു മദ്യപിക്കുമ്ബോള്‍ ഇരുവർക്കിടയിലും അടുപ്പം കൂടുമെന്നാണ് പഠനം പറയുന്നത്.

പഠനത്തെ കുറിച്ച്‌ കേള്‍ക്കുമ്ബോള്‍ അത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതായി തോന്നുമെങ്കിലും ശരിക്കും അതിന്റെ ദൂഷ്യഫലങ്ങളെ കുറിച്ചാണ് പഠനം കൂടുതലും പ്രതിപാദിക്കുന്നത്. കൂടിയ തോതിലുള്ള മദ്യപാനം ദമ്ബതികള്‍ തമ്മിലുള്ള ബന്ധം വഷളാവാനും കുടുംബം തകരാനും കാരണമാകും എന്നും പഠനം പറയുന്നുണ്ട്. 2024 ഫെബ്രുവരിയില്‍ ‘ദി ജെറൻ്റോളജിസ്റ്റ്’ എന്ന മെഡിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി

മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു

കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.

കുറുമ്പാലക്കോട്ട: വിമുക്തിയുടെ ഭാഗമായി കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസ് കോട്ടത്തറ ഗ്രാമപഞ്ചായത്തും കോഴിക്കോട് സെന്റ് വിൻസന്റ് കോളനി ടിടിയിലെ വിദ്യാർത്ഥികളുമായി ചേർന്ന് “പ്രഗതി 2026” സമൂഹ സമ്പർക്ക ക്യാമ്പിന്റെ ഭാഗമായി കുറുമ്പാലക്കോട്ട വ്യൂ പോയിന്റിൽ

ഹോട്ടലില്‍ നിന്ന് ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുവരാറുണ്ടോ? അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കുന്നപതിവുണ്ടോ

ചില ആളുകള്‍ ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാന്‍ അലുമിനിയം ഫോയിലില്‍ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്, ഹോട്ടലില്‍ നിന്നും മറ്റും ഭക്ഷണം ഫോയില്‍പേപ്പറില്‍ പൊതിഞ്ഞ് കൊണ്ടുവരുന്നവരുമുണ്ട്. എന്നാല്‍ അലുമിനിയം ഫോയിലുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിയുന്നത് ശരീരത്തിന് ദോഷം

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.

തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ

‘നിര്‍മാണം പൂര്‍ത്തിയാക്കാതെ ടോള്‍ പിരിക്കുന്നതെന്തിന്?’; പന്തീരങ്കാവിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ദേശീയപാതാ-66 ല്‍ കോഴിക്കോട് ബൈപാസിന്റെ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയില്‍ പന്തീരങ്കാവില്‍ ടോള്‍ കളക്ഷന്‍ ആരംഭിച്ചതിനെതിരെയുള്ള പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നാഷണല്‍ ഹൈവേ പ്രോജക്റ്റ് ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിര്‍മ്മാണം നടക്കുന്ന സമയത്ത്

എനിക്ക് 18 വയസ് കഴിഞ്ഞു’, സംരക്ഷണം തേടി കുംഭമേള വൈറൽ താരം, മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി; ‘മധ്യപ്രദേശിലേക്ക് കൊണ്ടുപോകാനുള്ള നീക്കം തടയണം’

കുംഭമേള വൈറൽ താരത്തിന്‍റെ കേരളത്തിലെ വിവാഹവുമായി ബന്ധപ്പെട്ട തർക്കം പുതിയ തലത്തിലേക്ക്. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന പരാതിയിലെടുത്ത പോക്സോ കേസിൽ മധ്യപ്രദേശ് പൊലീസ് മൊഴി രേഖപ്പെടുത്താനായി കൊച്ചിയിലെത്തിയതിന് പിന്നാലെ, പെൺകുട്ടി കേരള പൊലീസിന്റെ സംരക്ഷണം തേടി.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.