7ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാര്‍ത്ഥികളുടെ ചെലവ് സംബന്ധിച്ച രജിസ്റ്ററുകള്‍ ഏപ്രില്‍ 12, 18, 23 തിയതികളില്‍ ചെലവ് നിരീക്ഷകൻ
പരിശോധിക്കും. കളക്ടറേറ്റ് റൗണ്ട് കോണ്‍ഫറന്‍സ് ഹാളില്‍ അതത് ദിവസങ്ങളിൽ രാവിലെ 10 ന് ആരംഭിക്കുന്ന പരിശോധനക്ക് സ്ഥാനാര്‍ത്ഥി / അംഗീകൃത ഏജന്റുമാര്‍ നിശ്ചിത മാതൃകയിലുള്ള രജിസ്റ്റര്‍ പൂര്‍ണ്ണമായും പൂരിപ്പിച്ച് അനുബന്ധ രേഖകൾ, വൗച്ചറുകൾ, ബില്ല് എന്നിവയുമായി എത്തണമെന്ന് ചെലവ് വിഭാഗം നോഡല്‍ ഓഫീസര്‍ ആര്‍.സാബു അറിയിച്ചു.

കെ.സി.വൈ.എം. ‘റിഫൈൻ 3.0’ നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു.
തരിയോട്: കെ.സി.വൈ.എം. മാനന്തവാടി രൂപത സമുദായ ശക്തീകരണ വർഷത്തോടനുബന്ധിച്ച് ‘റിഫൈൻ 3.0’ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. രൂപത സമിതിയുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിന് തരിയോട് മേഖല ആതിഥേയത്വം വഹിച്ചു. തരിയോട് നിർമല ഹൈസ്കൂളിൽ







