വയനാടിനെ ഇളക്കിമറിച്ച് അഞ്ചിടത്ത് രാഹുലിന്റെ റോഡ്‌ഷോ

കല്‍പ്പറ്റ: വയനാടിനെ ഇളക്കിമറിച്ച് രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോ, ഓരോ കേന്ദ്രങ്ങളിലും അണപൊട്ടിയ ആവേശക്കടലായി മാറിയത് ആയിരങ്ങള്‍. സുല്‍ത്താന്‍ബത്തേരി, പുല്‍പ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്തറ എന്നീ അഞ്ചിടത്തായിരുന്നു തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി രാഹുല്‍ഗാന്ധി വോട്ടഭ്യര്‍ഥനയുമായി റോഡ്‌ഷോ നടത്തിയത്. രാവിലെ 11 മണിയോടെ സുല്‍ത്താന്‍ബത്തേരിയിലായിരുന്നു ആദ്യറോഡ്‌ഷോ നടന്നത്. അസംപ്ഷന്‍ ജംങ്ഷനില്‍ നിന്നും ആരംഭിച്ച് കോട്ടക്കുന്നില്‍ അവസാനിച്ച റോഡ്‌ഷോയില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് അണിനിരന്നത്. റോഡ്‌ഷോ സമാപിച്ച കോട്ടക്കുന്നില്‍ വെച്ച് രാഹുല്‍ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു. വയനാട് അഭിമുഖീകരിക്കുന്ന കാതലായ പ്രശ്‌നങ്ങളായ രാത്രിയാത്രാ നിരോധനം, നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍പാത, മെഡിക്കല്‍കോളജ് എന്നീ വിഷയങ്ങള്‍ രാഹുല്‍ പരാമര്‍ശിച്ചു. ഇന്ത്യാമുന്നണി അധികാരത്തില്‍ വന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് പറഞ്ഞ രാഹുല്‍, മെഡിക്കല്‍ കോളജ് വിഷയം സംസ്ഥാനസര്‍ക്കാരിന് കേവലം രണ്ട് മിനിറ്റുകൊണ്ട് പരിഹരിക്കാവുന്നതാണെന്നും പറഞ്ഞു. നിരന്തരമായി ഈ വിഷയങ്ങള്‍ കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.ബത്തേരിയില്‍ നിന്നും അടുത്തകേന്ദ്രമായ പുല്‍പ്പള്ളിയിലേക്കായിരുന്നു രാഹുലിന്റെ യാത്ര. പന്ത്രണ്ടരയോടെ താഴെയങ്ങാടിയില്‍ എത്തിയ രാഹുല്‍ഗാന്ധിയെ ആയിരകണക്കിന് കര്‍ഷകരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് വാദ്യഘോഷങ്ങളുടെയും വര്‍ണ ബലുണുകളും പ്ലക്കാര്‍ഡുകളുടെയും അകമ്പടിയോടെ റാലിയായി ടൗണ്‍ ചുറ്റി അനശ്വരജങ്ഷനില്‍ സമാപിച്ചു. ഇന്ത്യാമുന്നണി അധികാരത്തിലെത്തിയാല്‍ കാര്‍ഷികകടങ്ങള്‍ എഴുതിതള്ളുമെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. മോദി സര്‍ക്കാര്‍ അതിസമ്പന്നരായവരുടെ 16 ലക്ഷം കോടി രൂപയുടെ കടങ്ങളാണ് എഴുതിതള്ളിയത്. എന്നാല്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാന്‍ തയ്യാറായില്ല. വയനാട്ടിലെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ കര്‍ഷകരും പ്രതിസന്ധിയിലാണ്. കര്‍ഷകന് അവരുടെ അധ്വാനത്തിന്റെ ഫലം ലഭിക്കുന്നില്ല. ഇന്ത്യാ മുന്നണി അധികാരത്തില്‍വന്നാല്‍ രാജ്യത്തെ കര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും രാഹുല്‍ പറഞ്ഞു. പുല്‍പ്പള്ളിയില്‍ നിന്നും മാനന്തവാടിയിലെത്തിയ രാഹുല്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റോഡ്‌ഷോ ന യിച്ചു. വയനാടിന്റെ സുപ്രധാന വിഷയങ്ങളും അധികാരത്തിലെത്തിയാല്‍ അതിന് പരിഹാരം കാണുമെന്ന ഉറപ്പുമാണ് രാഹുല്‍ ഇവിടെയും ആവര്‍ത്തിച്ചത്. മാനന്തവാടിക്ക് പിന്നാലെ വെള്ളമുണ്ടയിലായിരുന്നു അടുത്ത് പരിപാടി. സമയം മൂന്നര പിന്നിട്ടിട്ടും വന്‍ജനവലിയായിരുന്നു രാഹുല്‍ഗാന്ധിക്കായി വെള്ളമുണ്ടയില്‍ കാത്തുനിന്നത്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ പത്താംമൈലില്‍ സമാപിച്ചു. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യസ്വത്തല്ലെന്ന് രാഹുല്‍ തുറന്നടിച്ചു. ഭരണഘടനയെ മാറ്റിമറിക്കുമെന്നാണ് ബി ജെ പി എം പിമാര്‍ പറയുന്നത്. എന്നാല്‍ ഭരണഘടനയെ മാറ്റാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിക്ക് ഇന്ത്യയെന്ന രാജ്യത്തെ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും രാഹുല്‍ഗാന്ധി വെള്ളമുണ്ടയിലെ ജനങ്ങളോടായി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ഒടുവിലത്തെ റോഡ്‌ഷോ നടന്നത് പടിഞ്ഞാറത്തറയിലായിരുന്നു. ആയിരക്കണക്കിന് പ്രവര്‍ത്തര്‍ ഇവിടെയും റോഡ്‌ഷോയില്‍ അണിനിരന്നു. പടിഞ്ഞാറത്തറ ഇന്ത്യന്‍ഓയില്‍ പമ്പിന്റെ പരിസരത്ത് നിന്നും ആരംഭിച്ച റോഡ്‌ഷോ കല്‍പ്പറ്റ റോഡിലാണ് സമാപിച്ചത്. മോദി രാജ്യത്തെ യുവജനങ്ങളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്ന് രാഹുല്‍ സമാപനവേളയില്‍ സംസാരിക്കവെ പറഞ്ഞു. 30 ലക്ഷം തൊഴിലവസരങ്ങളാണ് രാജ്യത്ത് നിലവിലുള്ളത്. ആ തൊഴിലവസരങ്ങള്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നല്‍കുമെന്നും രാഹുല്‍ പറഞ്ഞു. വിവിധ റോഡ്‌ഷോകളില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എം എല്‍ എമാരായ ടി സിദ്ധിഖ്, എ പി അനില്‍കുമാര്‍, ഐ സി ബാലകൃഷ്ണന്‍, പി സി വിഷ്ണുനാഥ്, പി വി മോഹന്‍, സി മമ്മൂട്ടി, എന്‍ ഡി അപ്പച്ചന്‍, കെ കെ അഹമ്മദ്ഹാജി, ടി മുഹമ്മദ് തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുത്തു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു

മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.

ക്വട്ടേഷൻ ക്ഷണിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പോളിങ് നടക്കുന്ന 828 പോളിംഗ് ബൂത്തുകൾക്ക് ഡിസ്റ്റിങ്യൂഷിംഗ് മാർക്ക് സീൽ വിതരണം ചെയ്യൻ താത്പര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങളിൽ നിന്ന് ജില്ലാ ഭരണകൂടം ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ നവംബർ 17

കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം: അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.

സുൽത്താൻബത്തേരി: കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു. കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ്

അധ്യാപക നിയമനം

ആനപ്പാറ: ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒഴിവുള്ള എച്ച്.എസ്.ടി ഹിന്ദി തസ്തികയില്‍ താല്‍കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച നവംബര്‍ 10ന് രാവിലെ 11ന് സ്‌കൂള്‍ ഓഫിസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോണ്‍: 04936 266467

ഹോസ്റ്റൽ സ്റ്റുവാർഡ് നിയമനം

തലപ്പുഴ ഗവ എൻജിനീയറിങ് കോളേജിനോടനുബന്ധിച്ചുള്ള പുരുഷ ഹോസ്റ്റലിലേക്ക് താത്ക്കാലികാടിസ്ഥാനത്തിൽ സ്റ്റുവാർഡ് നിയമനം നടത്തുന്നു. എസ്എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റ് സഹിതം നവംബർ 10ന് രാവിലെ 11.30ന് കോളേജ്

ഹിന്ദി അധ്യാപക നിയമനം

കൽപ്പറ്റ ജി.വി.എച്ച്.എസ് സ്കൂളിൽ എച്ച്.എസ്‍.ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം നവംബർ 10 രാവിലെ 10ന് ഹൈസ്കൂൾ ഓഫീസിൽ എത്തണം. ഫോൺ: 04936 204082, 9496730006 Facebook

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.