കളിക്കുന്നതിനിടെ ടെറസിൽ നിന്ന് താഴെ വീണു 13കാരിക്ക് ദാരുണാന്ത്യം

വീടിന്റെ മൂന്നാം നിലയിലെ ടെറസില്‍ കളിക്കുന്നതിനിടെ താഴേക്ക് വീണ രണ്ടു കുട്ടികളില്‍ ഒരാള്‍ മരിച്ചു. മട്ടാഞ്ചേരി ഗേലാസേഠ് പറമ്ബില്‍ ഷക്കീറിന്റെയും സുമിനിയുടെയും മകള്‍ നിഖിത (13) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരോടെയാണ് സംഭവം.

വീടിന്റെ മൂന്നാമത്തെ നിലയില്‍ ബന്ധു കൂടിയായ നാല് വയസ്സുകാരിക്കൊപ്പം കളിക്കുകയായിരുന്നു നിഖിത. ചെറിയ കുട്ടി പെട്ടെന്ന് ഓടിവന്ന് നിഖിതയെ കെട്ടിപ്പിടിച്ചതോടെ രണ്ടുപേരും മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ നിഖിതയെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പരിക്കേറ്റ നാല് വയസ്സുകാരി ചികിത്സയിലാണ്. ഫോർട്ട്‌കൊച്ചി ഫാത്തിമ ഗേള്‍സ് ഹൈസ്‌കൂളില്‍ എട്ടാംക്‌ളാസ് വിദ്യാർത്ഥിനിയാണ് നിഖിത.

L

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.