11.3 – 12.5 ലക്ഷം രൂപാ റേഞ്ചിൽ 9 സീറ്റർ എസ്‌യുവി; വിപണിയിൽ തരംഗമാകാൻ മഹീന്ദ്ര

ഏറെ ആരാധകരുള്ള ഇന്ത്യയിലെ ഒരു അണ്ടർറേറ്റഡ് മള്‍ട്ടി യൂട്ടിലിറ്റി വാഹനമാണ് ബൊലേറോ. സംഭവം വലിയ ഹിറ്റാണെങ്കിലും യാത്രാ സുഖത്തിന്റെ കാര്യത്തിലൊന്നും അത്ര കേമനല്ലെന്നു വേണം പറയാൻ. പക്ഷേ കൊടുക്കുന്ന പണി നല്ല വൃത്തിയായി ചെയ്യുന്ന ഇതുപോലൊരു വണ്ടി വേറെയുണ്ടോയെന്ന് വരെ സംശയമാണ്. സ്കോർപിയോ കഴിഞ്ഞാല്‍ ഏറ്റവും ഡിമാന്റുള്ള മഹീന്ദ്രയുടെ മോഡലും ഇതുതന്നെയാണ്.

ആദ്യതലമുറയെ ചെറിയ ചെറിയ പരിഷ്ക്കാരങ്ങളോടെയാണ് ഇതുവരെ കൊണ്ടുവന്നിട്ടുള്ളതെങ്കിലും വാങ്ങാൻ ആളുകള്‍ ഇപ്പോഴും എത്തുന്നുണ്ട്. സ്റ്റാൻഡേർഡ്, നിയോ എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ബൊലേറോ ലഭ്യമാവും. ആദ്യവരവില്‍ പൊട്ടിപാളീസായ TUV300 എന്ന കോംപാക്‌ട് എസ്‌യുവി രണ്ടാംവരവില്‍ ബൊലേറോയുടെ അഡ്രസില്‍ ചേർത്തതോടെ സംഭവം ഹിറ്റായി. രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ഓടി തീപ്പൊരി പാറിച്ച ബൊലേറോ ശ്രേണിയെ വിപുലീകരിക്കുമെന്ന് പണ്ടേ കമ്ബനി പറഞ്ഞിരുന്നു.

ഇപ്പോഴിതാ പുതിയൊരു 9 സീറ്റർ എസ്‌യുവിയെ പുറത്തിറക്കിയിരിക്കുകയാണ് മഹീന്ദ്ര ആൻഡ് മഹീന്ദ്ര. നേരത്തെ വിപണിയിലെത്തുമെന്ന കിംവദന്തികള്‍ ഉണ്ടായിരുന്ന TUV300 പ്ലസിനെ ബൊലേറോ നിയോ പ്ലസ് ആക്കിയാണ് ഇപ്പോള്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബോഡി-ഓണ്‍-ഫ്രെയിം ഷാസിയില്‍ നിർമിച്ച സബ്-4 മീറ്റർ ബൊലേറോ നിയോയുടെ നീളമേറിയ മോഡലാണ് ബൊലേറോ നിയോ പ്ലസ് എന്ന് വളരെ ചുരുക്കി പറയാം. അതുമല്ലെങ്കില്‍ മുകളില്‍ പറഞ്ഞതുപോലെ TUV300 പ്ലസിന്റെ രണ്ടാംവരവാണിതെന്ന് പറയുന്നതാവും മനസിലാക്കാൻ കൂടുതല്‍ എളുപ്പം.

2-3-4 ലേഔട്ടുള്ള 9 സീറ്റർ പതിപ്പിലാണ് ഇത് വാഗ്ദാനം ചെയ്‌തിരിക്കുന്നത്. കൂടാതെ P4, P10 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഏറ്റവും പുതിയ ബൊലേറോ നിയോ പ്ലസിനെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നും മഹീന്ദ്ര പറയുന്നു. ഇവയ്ക്ക് യഥാക്രമം 11.39 ലക്ഷം, 12.49 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വില വരുന്നത്. ഏഴ് സീറ്റർ മോഡലായ നിയോയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നിയോ പ്ലസിന്റെ തത്തുല്യമായ വേരിയന്റിന് 1 ലക്ഷം മുതല്‍ 1.49 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില അധികമായി മുടക്കേണ്ടി വരിക. കാഴ്ച്ചയില്‍ കാര്യമായ വ്യത്യാസമൊന്നും കാണാനാവില്ലെങ്കിലും നാപ്പോളി ബ്ലാക്ക്, മജസ്റ്റിക് സില്‍വർ, ഡയമണ്ട് വൈറ്റ് എന്നീ മൂന്ന് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലൂടെ പുതിയൊരു ഭാവം കൈവരിക്കാൻ കമ്ബനി ശ്രമിച്ചിട്ടുണ്ടെന്ന് വേണം പറയാൻ.

ഡിസൈനിലേക്ക് നോക്കിയാല്‍ എസ്‌യുവിയുടെ മുന്നില്‍ അതേ നീളൻ ക്രോം ഫിനിഷ്ഡ് ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. വശക്കാഴ്ച്ചയിലേക്ക് വന്നാല്‍ 15 ഇഞ്ച് അലോയ്‌ വീലുകളാണ് പ്രധാന മാറ്റം. ഒപ്പം വലിപ്പമേറിയ വീല്‍ബേസും വാഹനത്തിന്റെ നീളവും വേഗം ശ്രദ്ധിക്കും. മുന്നില്‍ രണ്ട്, മധ്യനിരയില്‍ 3, പിൻവശത്ത് 4 ബെഞ്ച് സീറ്റുകള്‍ എന്നിവയുള്ളതിനാല്‍ ആളുകള്‍ക്കായാലും ലഗേജായാലും കയറ്റാൻ എളുപ്പവും പ്രായോഗികവുമായിരിക്കും.

ഇന്റീരിയറിലേക്ക് കയറിയാല്‍ മാന്യമായ രീതിയില്‍ തന്നെയാണ് ഈ 9 സീറ്റർ എസ്‌യുവിയെ മഹീന്ദ്ര പണിതിറക്കിയിരിക്കുന്നത്. പ്രീമിയം ഇറ്റാലിയൻ ഇൻ്റീരിയർ, 9 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ബ്ലൂടൂത്ത്, യുഎസ്ബി പോലുള്ള കണക്റ്റിവിറ്റി ഫീച്ചറുകളെല്ലാം വാഹനത്തിന് മോഡേണ്‍ ടച്ച്‌ സമ്മാനിക്കുന്നുണ്ട്. ഡ്യുവല്‍ എയർബാഗുകള്‍, എബിഎസ്, ISOFIX, ആൻ്റി-ഗ്ലെയർ ഐആർവിഎം പേലുള്ള സേഫ്റ്റി ഫീച്ചറുകളും ബൊലേറോ നിയോ പ്ലസിന്റെ സവിശേഷതകളാണ്.

6 സ്പീഡ് മാനുവല്‍ ഗിയർബോക്‌സുമായി ജോടിയാക്കിയ പുതിയ 2.2 ലിറ്റർ എംഹോക്ക് ഡീസല്‍ എഞ്ചിനാണ് മഹീന്ദ്ര ബൊലേറോ നിയോ പ്ലസിന്റെ ഹൃദയം. റിയർ വീല്‍ ഡ്രൈവായ ഈ വാഹനത്തിന് 118 bhp കരുത്തില്‍ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് മഹീന്ദ്ര അവകാശപ്പെടുന്നത്. ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഓപ്ഷൻ വാഹനത്തില്‍ കൊണ്ടുവരാത്തത് തിരിച്ചടിയാവുമോ എന്ന കാര്യം വരും ദിവസങ്ങളില്‍ കാത്തിരുന്ന് കാണാം.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.