വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്

കൽപ്പറ്റ:
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വയനാടിന്റെ വികസനത്തിനു കര്‍മരേഖയുമായി വിമന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്. വിവിധ മേഖലകളിൽ നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെടുത്തിയുള്ള കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറും. വയനാടിനെ വ്യവസായിക രംഗത്തെ സ്ത്രീ സൗഹാര്‍ദ ജില്ലയായി പ്രഖ്യാപിക്കണമെന്ന് കര്‍മരേഖയില്‍ ആവശ്യപ്പെടുന്നുണ്ടെന്ന് ചേംബര്‍ ഭാരവാഹികള്‍ കൽപ്പറ്റയിൽ പറഞ്ഞു.

വ്യവസായം, കൃഷി, റെയില്‍വേ, എയര്‍ കണക്ടിവിറ്റി, ഹൈവേ, മാലിന്യ മാനേജ്‌മെന്റ്, തോട്ടം മേഖല, വനം സംരക്ഷണം, പ്രകൃതി വാതകം, ടൂറിസം രംഗങ്ങളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട മേഖലകളില്‍ നടപ്പാക്കേണ്ട കാര്യങ്ങളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സ്ത്രീ സംരംഭകര്‍ക്കും പ്രഫഷനലുകള്‍ക്കുമായി പ്രത്യേക പദ്ധതികള്‍ നടപ്പാക്കണം. അഞ്ചു വര്‍ഷത്തിനകം കുറഞ്ഞത് 50 വിമന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കണം. ഗോത്രവര്‍ഗത്തില്‍പ്പെട്ടവരെ സംരംഭകരാക്കുന്നതിന് ഗോത്ര വ്യവസായ പ്രമുഖ് എന്ന പേരില്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണം. വയനാടിനെ റെയില്‍വേ ഭൂപടത്തില്‍ ഉള്‍പ്പെടുത്തണം. ഇതിനു കോഴിക്കോട് ജില്ലയില്‍ തുടങ്ങി പേരാമ്പ്ര, തരുവണ, കല്‍പ്പറ്റ, മീനങ്ങാടി, പുല്‍പ്പള്ളി, കൃഷ്ണരാജപുരം, എച്ച്ഡി കോട്ട വഴി മൈസൂരുവിലേക്ക് റെയില്‍ പാത നിര്‍മിക്കണം.‘ഉഡാന്‍’ പദ്ധതിയില്‍ വയനാട്ടിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് ആരംഭിക്കണം, വയനാടിനെ സ്ത്രീ സൗഹൃദ ടൂറിസം ജില്ലയായി പ്രഖ്യാപിക്കണം. വന്യമൃഗ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടുന്നത് അവസാനിപ്പിക്കണം തുടങ്ങിയ നൂറുറോളം ആവശങ്ങളാണ് കര്‍മരേഖയിലുള്ളത്. കര്‍മരേഖയുടെ പ്രകാശനം കൽപ്പറ്റ പ്രസ് ക്ലബ്ബിൽ വെച്ച് നടത്തി.

കര്‍മരേഖയുടെ പകര്‍പ്പ് മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ഥികള്‍ക്ക് കൈമാറുമെന്നും തെരഞ്ഞെടുക്കപ്പെടുന്നയാള്‍ എന്തെല്ലാം ചെയ്യുന്നുവെന്ന് ചേംബര്‍ നിരീക്ഷിക്കുമെന്നും പ്രസിഡന്റ് ബിന്ദു മില്‍ട്ടണ്‍, സെക്രട്ടറി എം.ഡി. ശ്യാമള, മറ്റു ഭാരവാഹികളായ ലിലിയ തോമസ്, സജിനി ലതീഷ്, ബീന സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40

നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

നൂൽപുഴ : നിരവധി ക്രിമിനൽ കേസുകളിലുൾപ്പെട്ട കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നെന്മേനി പുത്തന്‍കുന്ന്, പാലപ്പട്ടി വീട്ടില്‍ സഞ്ചു എന്ന പി.എന്‍. സംജാദ്(32)നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ഇയാള്‍ക്കെതിരെ 4 ഓളം വധശ്രമക്കേസുകൾ, അക്രമിച്ചു

ലോഡ്ജിൽ ലഹരി റെയ്ഡ്; വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി.എം.എ പിടികൂടി

കൽപ്പറ്റ: വിൽപ്പനക്ക് സൂക്ഷിച്ച എം.ഡി. എം.എയുമായി രണ്ട് പേർ പിടിയിൽ. കൽപ്പറ്റ, റാട്ടകൊല്ലി, മാടംപ്പള്ളി, എം. ഷറഫുദീൻ(40), കോഴിക്കോട്, അടിവാരം, പൊട്ടിക്കയ്യിൽ വീട്ടിൽ, അബ്ദുൽ അസീസ്(35) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും കൽപ്പറ്റ

വേനലവധി ആഘോഷമാക്കാം; വൈവിധ്യമാർന്ന യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ

വേനൽ അവധിക്കാല യാത്രകളുമായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ. ഏപ്രിൽ, മെയ് മാസങ്ങളിലായി കൊല്ലം യൂണിറ്റിൽ നിന്നും എഴുപതോളം വിനോദയാത്രകളാണ് ഒരുക്കിയിരിക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, രാമേശ്വരം, മധുര, അംബസമുദ്രം

സംസ്ഥാനത്തെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാനത്ത് 2,71,42,952 വോട്ടര്‍മാര്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കേരളത്തിലെ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ 2,71,42,952 വോട്ടര്‍മാരാണ് ഉള്ളത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡോ രത്തന്‍ യു ഖേല്‍ക്കറാണ് വാര്‍ത്താക്കുറിപ്പിലൂടെ പട്ടിക

ഫോം 12ഡി വിതരണം ജില്ലാ കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു

പോസ്റ്റല്‍ ബാലറ്റ് പ്രക്രിയയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലേക്കുള്ള ഫോം 12ഡി വിതരണം തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ ഫ്‌ളാഗ് ഓഫ് ചെയ്തു. റീജിയണല്‍ ലെവല്‍ ക്ലിയറിങ് സെന്ററായ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.