കൽപ്പറ്റ: ആയിരക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കി കൽപ്പറ്റയിൽ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ്റെ പര്യടനം. തൃക്കൈപ്പറ്റയിൽ നിന്നുമായിരുന്നു സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത്. വയനാട്ടിലെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനമെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ചുരം ബദൽ റോഡ് നിർമ്മിച്ച് യാത്രാ ദുരിതത്തിന് പരിഹാരം കാണും. മെഡിക്കൽ കോളേജ് പ്രവർത്തന സജ്ജമാക്കി ആരോഗ്യരംഗം മെച്ചപ്പെടുത്തും. വന്യമൃഗശല്യം പരിഹരിക്കാനുള്ള ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കൈപ്പറ്റയിൽ നിന്നും മുട്ടിലിലേക്ക് നടന്ന റോഡ് ഷോയിൽ നൂറുകണക്കിന് ബൈക്കുകളാണ് പങ്കെടുത്തത്. തുടർന്ന് മുട്ടിൽ ടൗണിൽ നടന്ന പൊതുയോഗത്തിൽ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും സംവിധായകനുമായ മേജർ രവി പങ്കെടുത്തു. പള്ളിക്കുന്ന് നിന്ന് കോട്ടത്തറയിലേക്ക് ബൈക്ക് റാലികളുടെ അകമ്പടിയോടെ സ്ഥാനാർത്ഥി എത്തി. തോട്ടം മേഖലയായ ആറാംമൈൽ, പൊഴുതന, കാവുംമന്ദം, പടിഞ്ഞാറത്തറ വഴി പനമരത്ത് പര്യടനം അവസാനിപ്പിച്ചു. പൂതാടിയിൽ നടന്ന കുടുംബസംഗമത്തിലും കെ.സുരേന്ദ്രൻ പങ്കെടുത്തു. സജി ശങ്കർ, അഖിൽ പ്രേം, സിന്ധു അയിരവീട്, സുബിഷ് ടിഎം, സജി എന്നിവർ പങ്കെടുത്തു.

ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ
ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം