നാളെ ഏപ്രിൽ 23 വയനാട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

പടിഞ്ഞാറത്തറ സെക്ഷന് കീഴിൽ ബപ്പനമല, പന്തിപ്പൊയിൽ ട്രാൻസ്‌ഫോർമർ പരിധിയിൽ നാളെ (ഏപ്രിൽ 23) രാവിലെ 9 മുതൽ വൈകുന്നേരം 5:30വരെ വൈദ്യുതി മുടങ്ങും.

പനമരം കെഎസ്ഇബി പരിധിയിൽ അറുമൊട്ടംകുന്നു, കാപ്പുംചാൽ ട്രാൻസ്ഫോമറുകളിൽ നാളെ (ഏപ്രിൽ 23) രാവിലെ 9 മണി മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.

വെള്ളമുണ്ട സെക്ഷനുകീഴിൽ കട്ടയാട്, കോക്കടവ്, ഉപ്പുനട, പരിയാരം മുക്ക്, പൊരുന്നന്നൂർ, വി കെ മെറ്റൽസ് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നാളെ (ഏപ്രിൽ 23) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.