വയനാട് ലോകസഭാ മണ്ഡലത്തിലെ വോട്ടിങ് ശതമാനം ഉയര്‍ത്തുന്നതിനായി വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വീഡിയോ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പ്രകാശനം ചെയ്തു. വയോധികരായ കേളപ്പേട്ടനും കുഞ്ഞാണിയമ്മയും വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ യുവാക്കളായ വോട്ടര്‍മാര്‍ വോട്ട് ചെയ്യാന്‍ പോകുന്നില്ല. ഇതു കാണുന്ന യുവാക്കളെ വോട്ട് ചെയ്യാന്‍ ഉപദേശിക്കുകയും പിന്നീട് യുവാക്കള്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം. വോട്ട് അവകാശമല്ല അധികാരം കൂടിയാണ് . ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് വോട്ടവകാശം വിനിയോഗിക്കണം എന്നു കൂടി വീഡിയോ ഓര്‍മപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് വിഭാഗത്തിന് വേണ്ടി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് വീഡിയോ നിര്‍മ്മിച്ചത്. പരിപാടിയില്‍ എ.ഡി.എം.കെ ദേവകി, ഇ.ഡി.സി എന്‍.എം.മെഹ്‌റലി, ജില്ലാ ഇന്‍ഫര്‍മേഷ്ന്‍ ഓഫീസര്‍ പി റഷീദ് ബാബു എന്നിവര്‍ പങ്കെടുത്തു.

ചുമർപത്രം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം