വയനാടിനെ ഇളക്കി മറിച് ആനി രാജയുടെ റോഡ് ഷോ

കല്‍പറ്റ: വയനാട് ലോകസഭ മണ്ഡലം ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആനി രാജ നയിച്ച  റോഡ് ഷോ വയനാട്ടിലെ ജന ഹൃദയങ്ങളിൽ ഏറ്റുവാങ്ങി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്‍പറ്റ എന്നി മൂന്ന് അസംബ്ലി
മണ്ഡലങ്ങളിലങ്ങളിലെ പ്രധാന ടൗണുകളിലൂടെയാണ് സ്ഥാനാർഥി തുറന്ന വാഹനത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് കൊണ്ട് റോഡ് ഷോ നടത്തിയത്. സുൽത്താൻ ബത്തേരിയിലെ മണ്ഡലത്തിലെ മീനങ്ങാടിയിൽ നിന്ന് ആരംഭിച്ച റോഡ് ഷോ നടവയലിൽ വച്ച് മാനന്തവാടി മണ്ഡലത്തിലേക്ക് പ്രവേശിച്ചു. തുടർന്ന് പടിഞ്ഞാറത്തറയിൽ വച്ച് കല്‍പറ്റ മണ്ഡലത്തിലേക്ക് പ്രവേശിച്ചു. ഒ ആർ കേളു എംഎൽഎ, ബി വി ബേബി, മോഹനൻ മാഷ്, പ്രശസ്ത  സിനിമ താരം ഗായത്രി വർഷ,  എന്നിവർ സ്ഥാനാർഥിയോടൊപ്പം തുറന്ന വാഹനത്തിൽ അനുഗമിച്ചു. കൊടികൾ ഉയർത്തി, മുദ്രാവാക്യം വിളികളുമായി 100 കണക്കിന് ഇരു ചക്ര വാഹനങ്ങൾ സ്ഥാനാർഥിയോടൊപ്പം റോഡ് ഷോയിൽ അണി ചേർന്നു. കല്‍പറ്റയില്‍ നടന്ന കെട്ടികലാശത്തിന്റെ സമാപനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, എല്‍ഡിഎഫ് കണ്‍വീനല്‍ സി കെ ശശീന്ദ്രന്‍, പി ഗഗാറിന്‍, ടി വി ബാലന്‍ പ്രസംഗിച്ചു

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.