“കഴുത്തിൽ തലയോട്ടി മാല, തലയിൽ ചന്ദ്രക്കല”: നിതാ അംബാനി കൾച്ചറൽ സെന്ററിൽ ശിവതാണ്ഡവം ആടി ശോഭന; കാഴ്ചക്കാരായി രേവതിയും, ജാക്കി ഷ്റോഫും

നൃത്തം കഴിഞ്ഞിട്ടേ ശോഭനയ്ക്ക് എന്തുമുള്ളൂ എന്നു പറയാം. അത്രയേറെ പാഷനോടെ നൃത്തത്തെ ഹൃദയത്തിലേറ്റുന്ന കലാകാരിയാണ് ശോഭന. സിനിമയില്‍ നിന്നും ഇടവേളകളെടുത്തു നൃത്തത്തിന്റെ ലോകത്ത് മുഴുകുന്ന ശോഭനയെ നമ്മള്‍ പലകുറി കണ്ടിട്ടുണ്ട്.ശോഭന സ്റ്റേജിലെത്തിയാല്‍, അതു പിന്നൊരു വിസ്മയക്കാഴ്ചയാണ്.


കഴിഞ്ഞ ദിവസം നിത മുകേഷ് അബാനി കള്‍ച്ചറല്‍ സെന്ററിലും വിസ്മയകരമായ പ്രകടനമാണ് ശോഭന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. കഴുത്തില്‍ തലയോട്ടിമാലയും തലയില്‍ ചന്ദ്രക്കലയും മുഖമാകെ ഭസ്മവും പൂശിയായിരുന്നു ശോഭനയുടെ നൃത്തം. ആ ശിവതാണ്ഡവത്തിനു സാക്ഷിയാവാൻ നടി രേവതി, ബോളിവുഡ് താരം ജാക്കി ഷ്റോഫ് എന്നിവരും എത്തിച്ചേർന്നിരുന്നു.

അതേസമയം, ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്കു തിരിച്ചെത്തുകയാണ് ശോഭന. തരുണ്‍ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹൻലാലാണ് ശോഭനയുടെ നായകനാവുന്നത്. മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ജോഡികളാണ് മോഹൻലാലും ശോഭനയും വർഷങ്ങള്‍ക്കു ശേഷം ഒരുമിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകരും. ചിത്രത്തിന് താല്‍ക്കാലികമായി L360 എന്നാണ് പേരു നല്‍കിയിരിക്കുന്നത്. മോഹൻലാലിന്റെ 360മത്തെ ചിത്രമാണിത്. ശോഭനയും മോഹൻലാലും ഒരുമിക്കുന്ന 56-ാമത്തെ ചിത്രവും.

നാലു വർഷങ്ങള്‍ക്കു ശേഷമാണ് ശോഭന ഒരു മലയാള സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഈ ചിത്രത്തിന്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കല്യാണി പ്രിയദർശന്റെ അമ്മയായാണ് ഒടുവില്‍ ശോഭന മലയാളത്തില്‍ അഭിനയിച്ചത്. മാമ്ബഴക്കാലം (2004) എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവില്‍ ഇരുവരും ജോഡികളായി അഭിനയിച്ചത്. സാഗർ ഏലിയാസ് ജാക്കിയില്‍ (2009) ഇരുവരും ഒന്നിച്ച്‌ അഭിനയിച്ചിരുന്നുവെങ്കിലും ഇരുവരും ജോഡികളായിരുന്നില്ല.

പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളും കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.സൗദി വെള്ളക്കയ്ക്ക് ശേഷം തരുണ്‍ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണിത്. കെ.ആർ സുനിലും തരുണ്‍ മൂർത്തിയും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.