നടുറോഡിൽ പെൺകുട്ടികളുടെ പൊരിഞ്ഞ അടി, കാരണം ഇൻസ്റ്റഗ്രാം റീൽസിന് വന്ന കമന്റ് (വീഡിയോ)

നടുറോഡിൽ നാല് പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി. കാഴ്ച്ചക്കാരനായി പൊലീസുകാരനും. പെൺകുട്ടികൾ തമ്മിലുള്ള അടിയിൽ ഇടപെടാൻ ശ്രമിക്കുക പോലും ചെയ്യാത്തതിന് പൊലീസിനെതിരെ വൻ വിമർശനം ഉയരുകയാണ്. നോയ്‍ഡയിലാണ് വൈറലായ ഈ വീഡിയോയിലെ സംഭവം നടന്നിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

രണ്ട് ദിവസം മുമ്പാണ് ഹർദ്ദിക് തിവാരി എന്ന യൂസർ എക്സിൽ (ട്വിറ്ററിൽ) നാല് പെൺകുട്ടികൾ തമ്മിൽ നടുറോഡിൽ വച്ച് വഴക്കും അടിയുമുണ്ടാക്കുന്നതിന്റെ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പെൺകുട്ടികൾ നടുറോഡിൽ തല്ലുണ്ടാക്കുകയാണ്, പൊലീസുകാരൻ ഇടപെട്ടില്ല, അധികൃതർ എന്ത് ചെയ്യുകയാണ് എന്നും വീഡിയോയുടെ കാപ്ഷനിൽ ചോദിക്കുന്നുണ്ട്. നാല് പെൺകുട്ടികളും രണ്ടായി തിരിഞ്ഞാണ് അടിയുണ്ടാക്കുന്നത്. അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു തള്ളുന്നതും മുടിക്ക് പിടിച്ചുവലിക്കുന്നതും തള്ളിയിടാൻ നോക്കുന്നതും എല്ലാം വീഡിയോയിൽ വ്യക്തമായി കാണാം.

ഈ സമയത്ത് റോഡിലൂടെ രണ്ട് പൊലീസുകാർ ബൈക്കിൽ വരുന്നുണ്ട്. ഒരാൾ ഇറങ്ങി നിന്ന് എന്താണ് സംഭവിക്കുന്നത് എന്നും നോക്കുന്നുണ്ട്. എന്നാൽ, സംഭവത്തിൽ ഇടപെടുന്നൊന്നും കാണുന്നില്ല. വേറെയും കുറച്ച് പേർ പെൺകുട്ടികളുടെ തല്ലിനും വഴക്കിനും സാക്ഷികളായി റോഡിൽ നിൽപുണ്ട്.

അതേസമയം, ഇൻസ്റ്റഗ്രാം റീൽസിലെ കമന്റുകളെ ചൊല്ലിയാണ് ഇവർ വഴക്കിൽ ഏർപ്പെട്ടത് എന്നാണ് വിവരം. വഴക്കുണ്ടാക്കുന്ന ജോഡികൾ സഹോദരികളാണ് എന്നും പറയുന്നു. 9, 10 ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് റഓഡില്‍ തല്ലുണ്ടാക്കിയത്. ഇൻസ്റ്റഗ്രാം റീൽസിലെ കമന്റിനെ ചൊല്ലി ഇരു ടീമുകളും തമ്മിൽ പ്രശ്നമുണ്ടായിരുന്നു. അത് സംസാരിക്കാനായി നോയിഡയിലെ ബയോ ഡൈവേഴ്സിറ്റി പാർക്ക്, സെക്ടർ-93 -ൽ വച്ച് കാണാമെന്നും തീരുമാനിക്കുകയായിരുന്നു. എന്നാൽ, പരസ്പരം കണ്ടതോടെ സംസാരിച്ച് തീർക്കുന്നതിന് പകരം സംഭവം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

വീഡിയോ സോഷ്യൽ മീഡിയയിലും വിവിധ തരത്തിലുള്ള ചർച്ചകൾക്ക് വഴിവച്ചു.

https://x.com/user_hardik/status/1784251369144057887

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.