പടിഞ്ഞാറത്തറ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലെ എസ്.ടി പ്രമോട്ടര്‍ പടിഞ്ഞാറത്തറ ഞാറ്റാലപ്പടി കോളനി സലിജ ഭവന്‍ വി.ബാലചന്ദ്രന്‍(45) ആണ് മരിച്ചത്.പാണ്ടങ്കോടുള്ള ഒരു വീട്ടിലേക്കുള്ള സര്‍വ്വീസ് ലൈന്‍ നന്നാക്കുന്നതിനിടെ പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് താഴെ വീഴുകയായിരുന്നൂവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.തുടര്‍ന്ന് പീച്ചംങ്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം.പ്രമോട്ടറാകുന്നതിന് മുമ്പ് ബാലചന്ദ്രന്‍ കെ.എസ്.ഇ.ബി യില്‍ താല്‍ക്കാലിക ജോലികള്‍ക്ക് പോയിരുന്നു. ഭാര്യ: സലിജ, മക്കള്‍: ജഗന്നാഥന്‍, ദേവനന്ദ.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







