മാനന്തവാടി : സമഗ്ര ശിക്ഷാ കേരളം ആസ്പിരേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട മാനന്തവാടി ബിആർസിയുടെ പരിധിയിലെ 5 സ്പെഷ്യൽ ട്രെയിനിങ് സെന്ററുകളിൽ എട്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പിന് തുടക്കമായി.കായിക പരിശീലനം ചിത്രകല വർക്ക് എക്സ്പീരിയൻസ് ലഘു പരീക്ഷണങ്ങൾ ആരോഗ്യ കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പരിശീലനമാണ് നടക്കുന്നത് ക്യാമ്പിന്റെ ഭാഗമായി കുട്ടികൾക്ക് പഠനോപകരണങ്ങളും കളി ഉപകരണങ്ങളും വിതരണം ചെയ്തു .മാനന്തവാടി മുനിസിപ്പാലിറ്റി കൗൺസിലർ ഷീജ മോബിൻ അധ്യക്ഷയായ യോഗം മാനന്തവാടി നഗരസഭ ചെയർ പേഴ്സൺ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. എസ് എസ് കെ പ്രോജക്ട് കോഡിനേറ്റർ അനിൽകുമാർ, പ്രോഗ്രാം ഓഫീസർ രാജേഷ്,മാനന്തവാടി ബ്ലോക്ക് ഓഫീസർ കെ കെ സുരേഷ്,എൽപിഎസ് കണിയാരം പ്രധാനാധ്യാപിക ബീന ട്രെയിനർ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.

ഇനി കീശ കീറില്ല! ഫാസ്ടാഗ് വാര്‍ഷിക പാസ് സ്കീം ആരംഭിച്ചു; അറിയേണ്ടതെല്ലാം
ദില്ലി: ദേശീയപാതകളില്‍ വാര്‍ഷിക ഫാസ്ടാഗ് പാസ് പ്രാബല്യത്തിൽ. സ്വകാര്യ വാഹന ഉടമകൾക്ക് സുഗമവും ചെലവ് കുറഞ്ഞതുമായ യാത്ര ആസ്വദിക്കാം എന്നതാണ് ഈ പാസിന്റെ സവിശേഷത. പതിവ് ടോൾ പേയ്‌മെന്റുകളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ്