കൽപ്പറ്റ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെൻട്രൽ കോ-ഓപ്പറേറ്റീവ് സ്റ്റോറിന്റെ സ്കൂൾ ബസാർ പ്രവർത്തനം ആരംഭിച്ചു.സ്കൂൾ വിപണിയിലെ മുഴുവൻ സാധനങ്ങളും ഗുണമേന്മയോടെയും, വിലക്കുറവിലും ലഭ്യമാക്കുക എന്ന ലക്ഷ്യം വച്ച് കൊണ്ട് മെയ് – 2 മുതൽ ജൂൺ – 30 വരെ ആണ് സ്കൂൾ ബസാറിന്റെ പ്രവർത്തനം. കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് അടുത്തായി ന്യൂഹോട്ടലിന് എതിർവശം പ്രവർത്തനം ആരംഭിച്ചു. ബ്രാൻഡഡ് കമ്പനി നോട്ട് പുസ്തകങ്ങൾ, സ്കൂൾ ബാഗുകൾ, പേനകൾ, പെൻസിലുകൾ,ലഞ്ച് ബോക്സ്, ഇൻസ്ട്രുമെന്റ് ബോക്സ് , തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാവിധ സ്റ്റേഷനറി സാധനങ്ങളും 30% വരെ ഡിസ്കൗണ്ട് നൽകി കൊണ്ടാണ് വിതരണം ചെയ്യുന്നത്. സ്കൂൾ ബസാറിന്റെ പ്രവർത്തന ഉദ്ഘാടനം സംസ്ഥാന സഹകരണ ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു. കെ ആർ ജിതിൻ, സംഗീത് സന്തോഷ്, ഷംലാസ്,സെബാസ്റ്റ്യൻ സർ എന്നിവർ സംസാരിച്ചു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







