നടുറോഡില്‍ മോശമായി സംസാരിച്ച്‌ ‘റോക്കിഭായി’ കളിച്ചവന്‍; മേയർ വിവാദത്തിലെ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരേ പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന.

തിരുവനന്തപുരത്ത് മേയര്‍ ആര്യ രാജേന്ദ്രന്‍ കെഎസ്‌ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തിയ സംഭവത്തിലെ ആരോപണവിധേയനായ ഡ്രൈവര്‍ യദുവിനെതിരേ പരാതിയുമായി നടി റോഷ്‌ന ആന്‍ റോയ്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് നടന്ന സംഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റോഷ്‌ന പങ്കുവച്ചത്. മേയര്‍ ആര്യയുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഇക്കാര്യം പരസ്യപ്പെടുത്തുന്നതെന്നും നടി പറയുന്നു.

യദു ഓടിച്ചിരുന്ന കെഎസ്‌ആര്‍ടിസി ബസിന്റെ ചിത്രങ്ങള്‍ അടക്കമാണ് നടിയുടെ പോസ്റ്റ്.സഹോദരനൊപ്പം മലപ്പുറത്ത് നിന്ന് എറണാകുളത്തേക്ക് ഡ്രൈവ് ചെയ്തു പോകുമ്ബോഴാണ് സംഭവം. കുന്നംകുളം റൂട്ടില്‍ അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ ഒരു വണ്ടിക്ക് മാത്രമേ പോകാനുള്ളൂ സ്ഥലമുണ്ടായിരുന്നുള്ളൂ. തങ്ങളുടെ പിന്നിലെ കെഎസ്‌ആര്‍ടിസി ബസ് തുടര്‍ച്ചയായി ഹോണ്‍ അടിക്കുകയും ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്‍ കാറിനെ മറികടക്കുകയും ചെയ്തു. തുടര്‍ന്ന് പിന്നിലായ തങ്ങളും ഹോണ്‍ അടിച്ചു. വളരെ പെട്ടന്ന് അയാള്‍ നടുറോഡില്‍ ബസ് നിര്‍ത്തുകയും സ്ത്രീ ആണെന്ന പരിഗണന ഇല്ലാതെ മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു.

തുടര്‍ന്ന് വഴിയില്‍ എംവിഡിയെ കണ്ടു കാര്യങ്ങള്‍ സംസാരിക്കവേ അവിടേയും ബസ് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി നാടകം കളിക്കുകയും റോക്കിഭായി ചമയുകയും ചെയ്യുകയായിരുന്നു.എംവിഡി പ്രശ്‌നം സോള്‍വ് ചെയ്‌തെങ്കിലും തന്നോട് മോശമായി പെരുമാറിയതില്‍ വീട്ടിലെത്തിയിട്ടും സങ്കടം മാറിയില്ല. തുടര്‍ന്നാണ് മറ്റൊരു ഡ്രൈവറോട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ബസിനു പിന്നിലൊരു ഫോണ്‍ നമ്ബര്‍ ഉണ്ടാകുമെന്നും അതില്‍ വിളിച്ച്‌ പരാതി പറയാനും നിര്‍ദേശിച്ചത്. എന്നാല്‍, താന്‍ ബസിന്റെ ഫോട്ടോ നോക്കി വിളിച്ചപ്പോള്‍ ആ നമ്ബര്‍ നിലവിലില്ലെന്നും പറയുകയായിരുന്നെന്നും പോസ്റ്റില്‍ പറയുന്നു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.