മദ്യംനല്‍കി ലഹരിയിലാക്കിയ ശേഷം യുവതിയെ ഭർത്താവിന് കാഴ്ചവച്ച്, പീഡനത്തിനിരയാക്കിയ കേസില്‍ 36-കാരിയായ ബ്യുട്ടീഷൻ അറസ്റ്റില്‍. ഇവരുടെ ഭർത്താവ് ഒളിവിലാണ്. 22-കാരിയെ ഭർത്താവ് പീഡനത്തിനിരയാക്കുന്നത് ബ്യൂട്ടീഷൻ ചിത്രീകരിക്കുകയും പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പണം തന്നില്ലെങ്കില്‍ വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.ഇവന്റ് മാനേജ്മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ബ്യൂട്ടീഷൻ മാല്‍വാനിയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി. പിന്നീട് മദ്യം നല്‍കി. ഇത് കുടിച്ചതോടെ യുവതി ബോധരഹിതയായി. ഇതിന് ശേഷമാണ് ഭർത്താവ് 22-കാരിയെ ലൈംഗികമായി ദുരുപയോഗം ചെയ്തതെന്ന് മുംബൈ പൊലീസ് പറഞ്ഞു.ബോധം വന്നതോടെ താൻ പീഡനത്തിനിരയായെന്ന കാര്യം യുവതി മനസിലാക്കി. വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണപ്പെടുത്തി അതിജീവിതയില്‍ നിന്ന് 10,000 രൂപ പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിന് തൊട്ടടുത്ത ദിവസമാണ് യുവതി പൊലീസിനെ സമീപിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്