നഹ്ജുൽ ബുർദ പ്രകാശനം ചെയ്തു

വെള്ളമുണ്ട:ആധുനിക അറബി സാഹിത്യത്തിലെ കാവ്യകുലപതിയായി പരിഗണിക്കപ്പെടുന്ന
ഈജിപ്ഷ്യൻ എഴുത്തുകാരൻ
അഹ്മദ് ശൗഖിയുടെ പ്രവാചക കീർത്തന കാവ്യം, നഹ്ജുൽ ബുർദയുടെ മലയാള വിവർത്തനം പ്രകാശനം ചെയ്തു. എഴുത്തുകാരനും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജുനൈദ് കൈപ്പാണിയിൽ നിന്ന്
കോളമിസ്റ്റ് ഒ.എം തരുവണ ആദ്യ പ്രതി ഏറ്റുവാങ്ങി. കവിയും വിവർത്തകനുമായ മമ്മൂട്ടി കട്ടയാട് ആണ് മലയാള മൊഴിമാറ്റം നടത്തിയത്.
ചടങ്ങിൽ
അൽ ഫുർഖാൻ ഫൌണ്ടേഷൻ ജനറൽ സെക്രട്ടറി കെ.പി ഉമർ സഖാഫി, ശറഫുദ്ധീൻ അഷ്‌റഫി,കെ.കെ ഇബ്രാഹിം ഫൈസി,മുഹമ്മദ്‌ സ്വാലിഹ് സഖാഫി തുടങ്ങിയവർ സംസാരിച്ചു. മമ്മൂട്ടി കട്ടയാട് മറുപടി പ്രസംഗം നടത്തി.

ആധുനിക അറബി സാഹിത്യത്തിലെ പുതിയ പ്രവണതകളെ മലയാളത്തിൽ പരിചയപ്പെടുത്തുന്നതിൽ ശ്രദ്ധേയമായ പങ്ക് വഹിക്കുന്ന വിവർത്തകനാണ് മമ്മൂട്ടി കട്ടയാട്.
സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളുടെ ആധാരമായി പ്രവർത്തിക്കാൻ വിവർത്തന സാഹിത്യത്തിനു കഴിയും. ഇന്ത്യപോലുള്ള ഒരു ബഹുസ്വര സമൂഹത്തിൽ വിവർത്തനത്തിന്റെ സാധ്യതകൾ ഏറെയാണെന്നും ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.

വെള്ളമുണ്ട കട്ടയാട് സ്വദേശിയായ മമ്മൂട്ടി കട്ടയാടിനു സാഹിത്യ-സാംസ്‌കാരിക രംഗത്തെ സേവനങ്ങൾ മുൻ നിർത്തി യു.എ.ഇ ഭരണകൂടം ഗോൾഡൻ വിസ സമ്മാനിച്ചിട്ടുണ്ട്.

തോണിക്കടവന്‍
മൊയ്തു മുസ്ലിയാര്‍ ആമിന ദമ്പതികളുടെ മകനാണ്.
കട്ടയാട് സുബുലുസ്സലാം മദ്രസ്സ, കോക്കടവ് ഏ.എല്‍. പി. സ്‌കൂള്‍, വെള്ളമുണ്ട യു.പി & ഹൈസ്‌കൂള്‍, കുണ്ടൂര്‍ ദാറുത്തഅലീമുല്‍ ഗൗസിയ്യ, തിരൂരങ്ങാടി നടുവിലെപ്പള്ളി, തിരൂരങ്ങാടി പി.എസ്.എം.ഓ. കോളേജ്, മര്‍കസ് ശരീഅത് കോളേജ് എിവിടങ്ങളില്‍ വിദ്യാഭ്യാസം.
ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും (ബി. ഏ) ബിരുദം, മതപഠനത്തില്‍ മൗലവി ഫാസില്‍ സഖാഫി ബിരുദം. കാരന്തൂര്‍ മര്‍കസ്, മാവൂര്‍ മഹ്‌ളറ എിവിടങ്ങളില്‍ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്.
സഊദി അറേബ്യയിലെ റിയാദില്‍ നാലു വര്‍ഷം ജോലിചെയ്തു. 2002 മുതല്‍ യു.എ.ഇ.യിലുണ്ട്. ഇപ്പോള്‍ ദുബായിലെ തശ്കീല്‍ ഫൈന്‍ ആര്‍ട്‌സ് ഇന്‍സ്റ്റിറ്റൂട്ടില്‍ ജോലി ചെയ്യുന്നു.

1993-ല്‍ ആദ്യത്തെ നോവല്‍ ‘ഒട്ടകം’പൂങ്കാവനം മാസികയില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ എഴുത്തിന്റെ വഴികളിൽ മമ്മൂട്ടി കട്ടയാട് ഇതിനകം വിലപ്പെട്ട 29 ഓളം ഗ്രന്ഥങ്ങൾ വിവിധ ഭാഷകളിൽ രചിച്ചു.
ഇംഗ്ലീഷ്, അറബി,മലയാളം, തമിൾ, ഹിന്ദി, ഉറുദു തുടങ്ങിയ ഭാഷകൾ മനോഹരമായി കൈകാര്യം ചെയ്യുന്ന ബഹു ഭാഷ പണ്ഡിതനാണ് മമ്മൂട്ടി കട്ടയാട്.

അദേഹം രചിച്ച പ്രധാന പുസ്തകങ്ങൾ..

പത്തു പ്രമുഖ സ്വാഹാബികള്‍: പൂങ്കാവനം ബുക്‌സ്, കോഴിക്കോട്
ബുര്‍ദ വ്യാഖ്യാനം: പൂങ്കാവനം ബുക്‌സ്, കോഴിക്കോട്
അധിനിവേശങ്ങള്‍ക്കെതിരെ (അറബിക്കവിതകളുടെ മൊഴിമാറ്റം): ആല്‍ഫ വ, കണ്ണൂര്‍
കൊടുങ്കാറ്റുകള്‍ / ഖലീല്‍ ജിബ്രാന്‍ വിവര്‍ത്തനം: മാതൃഭൂമി ബുക്‌സ്, കോഴിക്കോട് (Now available in Amazone.in)
ഇമാം ശാഫിഈ കവിതകള്‍ സമാഹാരം: കാപ്പിറ്റല്‍ ബുക്‌സ്, കോഴിക്കോട്
ബാനത് സുആദ് വ്യാഖ്യാനം: കാപ്പിറ്റല്‍ ബുക്‌സ്, കോഴിക്കോട്
ശറഹ് കത്തായാദ് ലിഖസ്വീദതി ബാനത് സുആദ: (അറബി), കാപ്പിറ്റല്‍ ബുക്‌സ്, കോഴിക്കോട്
ഹജറുല്‍ അസ്വദ്, ദാഇശ് വല്‍ ഗബ്റാഅ് (സുല്‍താല്‍ അല്‍ഖാസിമിയുടെ രണ്ടു നാടകങ്ങള്‍ : വിവര്‍ത്തനം): അല്‍ ഖാസിമി പബ്ലിക്കേഷന്‍സ്, ഷാര്‍ജ
പഞ്ചതന്ത്രം കഥകള്‍ കലീല വദിംനയും: ലിപി പ’ിക്കേഷന്‍സ്, കോഴിക്കോട്
Panchatantra VS Kalila Wa Dimna (ഇംഗ്ലീഷ്): ലിപി പ’ിക്കേഷന്‍സ്, കോഴിക്കോട്
പഞ്ചതന്ത്രം കഥകള്‍: (9ഭാഗങ്ങള്‍) ഐ.പി.ബി. കോഴിക്കോട്
മഴമേഘങ്ങളില്‍ മിന്നെറിയുമ്പോള്‍ (ഇമാറാത് സ്വദേശി ഉബൈദ് അല്‍ ജറൈശിയുടെ നോവലിന്റെ വിവര്‍ത്തനം): നോവലിസ്റ്റ് സ്വന്തമായി പ്രസിദ്ധീകരിച്ചു.
റസാനത് മലയാളം ഐ.പി.ബി. കോഴിക്കോട്
മുഅല്ലഖ: (1) ഇംറുല്‍ ഖൈസ്, (2) മുഅല്ലഖ: ത്വറഫ, (3) മുഅല്ലഖ: സുഹൈര്‍ (മുഅല്ലഖ സീരീസിലെ ആദ്യത്തെ 3 പുസ്തകങ്ങള്‍: ഐ.പി.ബി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.