ഉഷ്ണ തരംഗ ഭീഷണി; ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്

സംസ്ഥാനത്ത് ഉഷ്ണ തരംഗ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കി തൊഴില്‍ വകുപ്പ്. ഡെപ്യൂട്ടി ലേബര്‍ ഓഫീസര്‍ എസ്.പി ബഷീറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കെട്ടിട-റോഡ് നിര്‍മ്മാണ മേഖലകളില്‍ നിയമം തെറ്റിച്ച് ജോലി ചെയ്യുന്നത് കണ്ടെത്തിയിട്ടുണ്ട്. ചൂട് കൂടിയ സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴില്‍ സമയക്രമം പാലിക്കാന്‍ തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയതായും വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. പനമരം, മാനന്തവാടി, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ചുണ്ടേല്‍, മേപ്പാടി പ്രദേശങ്ങളിലാണ് പരിശോധന നടത്തിയത്. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനക്രമീകരിച്ച് ലേബര്‍ കമ്മീഷണറിന്റെ ഉത്തരവിന്റെ പശ്ത്തലത്തിലാണ് പരിശോധന. തൊഴിലാളികള്‍ക്ക് പകല്‍ സമയം ഉച്ചക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ വിശ്രമവേളയാണ്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *