രണ്ടു ദിവസത്തെ കോച്ചസ് റിഫ്രഷർ കോഴ്സ് ആരംഭിച്ചു.

വയനാട് ഫുട്ബോൾ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2 ദിവസത്തെ റിഫ്രഷർ കോഴ്സ് ജിനചന്ദ്ര മെമ്മോറിയൽ ജില്ലാ ഫുട്ബോൾ സ്റ്റേഡിയത്തിൽ ആരംഭിച്ചു. വിവിധ ജില്ലകളിൽനിന്നും 31 പരിശീലകർ 2 ദിവസത്തെ കോഴ്‌സിൽ പങ്കെടുത്തു . എം.എ കോളേജ് കോതമംഗലം പഹൈസിക്കൽ എഡ്യൂക്കേഷൻ ഹെഡും, എഫ്‌സി ബി ലൈസൻസ് കോച്ചുമായ ഹാരി ബെന്നി ആണ് 2 ദിവസത്തെ കോഴ്‌സിന് നേതൃത്വം നൽകുന്നത്. രണ്ടാം തവണ ആണ് വയനാട് എഫ് സി പരിശീലകർക്കായുള്ള റിഫ്രഷർ കോഴ്സ് സംഘടിപ്പിക്കുന്നത് കഴിഞ്ഞ വർഷവും പരിശീലകർക്കായി കോഴ്സ് സംഘടിപ്പിച്ചിരുന്നു . കോഴ്സ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് കെ.റഫീഖ് ഉദ്ഘാടനം ചെയ്തു, അസോസിയേഷൻ സെക്രട്ടറി ബിനു തോമസ് അധ്യക്ഷൻ ആയിരുന്നു, KFA ജോയിൻ സെക്രട്ടറി ഷാജി പി.കെ ആശംസ അർപ്പിച്ചു, വയനാട് ഫുട്ബോൾ ക്ലബ് സെക്രട്ടറി സലിം കടവൻ സ്വാഗതവും, ഹെഡ് കോച്ച് ഷഹീൻ ഉസ്മാൻ നന്ദിയും പറഞ്ഞു. മുൻ സ്റ്റേറ്റ് കേരളം താരങ്ങൾ ആയ സഫീർ വി, നൗഫൽ, അലൻ വി ജെ , മുജീബ് കമ്പളക്കാട്ഷി, നിതിൻ എം എസ് , ഷിജിൽ വർഗീസ് തുടങ്ങിയവർക്കൊപ്പം ജില്ലയിൽ മുതിർന്ന ലൈസൻസ് പരിശീലകർ ഈ കോഴ്സിൽ പങ്കെടുക്കുന്നുണ്ട്.

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.