ഡ്രൈവ് ചെയ്യുമ്പോൾ പേഴ്സ് നിങ്ങളുടെ പിൻ പോക്കറ്റിൽ സൂക്ഷിക്കരുത്; ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും

ഡ്രൈവിംഗ് സമയത്ത് പിൻ പോക്കറ്റില്‍ പേഴ്സ് വയ്‌ക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് എംവിഡി മുന്നറിയിപ്പ്. ന്യൂറോളജിസ്റ്റുകള്‍ പറയുന്നത് ഇത് തെറ്റായതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുമായ ശീലമാണ് എന്നാണ്. ഇത് നടുവേദനയ്‌ക്ക് ഒരു കാരണമാകും. മാത്രമല്ല ഇത് കാലുകള്‍ക്ക് താഴെയുള്ള വേദനയിലേക്ക് നയിക്കുകയും ചെയ്യും.

ദീർഘനേരം പേഴ്സിൽ ഇരിക്കുന്നത് നിങ്ങളുടെ ഹിപ് ജോയിന്‍റിന് തൊട്ട് പിന്നിലുള്ള സിയാറ്റിക് നാഡിയുടെ കംപ്രഷനിലേക്ക് നയിക്കുന്നു. ഇത് നിങ്ങളുടെ ഇടുപ്പിനും അപകടമുണ്ടാക്കുന്നു. ഇത് അറിയപ്പെടുന്നത് സയാറ്റിക്ക/പിരിഫോർമിസ് സിൻഡ്രോം എന്നും ഫാറ്റ് വാലറ്റ് സിൻഡ്രോം എന്നാണ്. അസമമായ പ്രതലത്തില്‍ ഒരു ഇടുപ്പ് ഉയരത്തില്‍ ഇരിക്കുന്നതിനെക്കുറിച്ച്‌ ചിന്തിക്കുക. ദിവസം തോറും, മണിക്കൂറുകളോളം ഇങ്ങനെ ഇരിക്കുന്നത് നിങ്ങളുടെ നട്ടെല്ലിന് കൂടുതല്‍ സമ്മർദ്ദം ഉണ്ടാക്കുന്നു.

ഈ സമയം നിവർന്നു ഇരിക്കുന്നതിനുപകരം നിങ്ങള്‍ യഥാർത്ഥത്തില്‍ ഒരുവശം ചരിഞ്ഞാണ് ഇരിക്കുന്നത്. സയാറ്റിക് നാഡി കടന്നുപോകുന്ന ഇടത്തില്‍ വാലറ്റ് അമർത്തുകയും ഉയരമുള്ള ഒരു ഇടുപ്പില്‍ ഇരിക്കുന്നതിലൂടെ, സിയാറ്റിക് ഞരമ്ബുകളുടെ നാഡി വേരുകളില്‍ ലംബർ ഡിസ്കുകളുടെ സമ്മർദ്ദം നടുവേദനക്ക് കരണമുണ്ടാക്കും.

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും വനിതാ ശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ പദ്ധതിയില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്നു. എട്ട്, ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളെയാണ് പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്. പട്ടികവര്‍ഗ്ഗ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ആറുവാള്‍, മല്ലിശേരികുന്ന്, മൊതകര-ഒരപ്പ് പ്രദേശങ്ങളില്‍ നാളെ (സെപ്റ്റംബര്‍ 18) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. പനമരം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ

ആധുനിക ചികിത്സാ സംവിധാനവുമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം

ആതുര മേഖലയില്‍ ആധുനിക ചികിത്സാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി രാജ്യത്തിന് മാതൃകയാവുന്ന നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം പ്രവര്‍ത്തന സജ്ജമായി. മസ്തിഷ്‌കാഘാതം, നട്ടെല്ലിനുണ്ടാകുന്ന പരിക്കുകള്‍, സെറിബ്രല്‍ പാള്‍സി, വിവിധ തരത്തിലുള്ള

മെത്താഫിറ്റാമിൻ പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുത്തങ്ങ: എക്സൈസ് ഇൻസ്പെക്ടർ ബാബുരാജിന്റെ നേതൃത്വത്തിൽമുത്തങ്ങ പൊൻകുഴിയിൽ നിന്നും 132 ഗ്രാം മെത്താംഫിറ്റാമിനും 460 ഗ്രാം കഞ്ചാവും പിടികൂടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോ ഴിക്കോട് ഓമശ്ശേരി സ്വദേശി തുഫൈൽ എന്ന പാപ്പിയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.