അഖില കേരള മാപ്പിളകല ശില്‌പ്പശാല സംഘടിപ്പിച്ചു

മുട്ടിൽ: മാപ്പിള കല കൂട്ടായ്‌മയുടെ വാർഷിക സമ്മേളനവും അഖില കേരള മാപ്പിള കല ശില്‌പശാലയും മുട്ടിൽ ഗ്രാമപഞ്ചായത്ത്‌ ഹാളിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മജീദ്‌ കളപ്പാട്ട് അധ്യക്ഷത വഹിച്ചു. കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാൻ ഡോ. കോയ കാപ്പാട് മുഖ്യപ്രഭാഷണം നടത്തി.
ഹാരിസ് ഇ വെള്ളമുണ്ട,ഉമ്മർ മാവൂർ,റംല വി, ഹിപ്സ് റഹ്മാൻ, അലി അഷ്‌കർ, റഷീദ് മോങ്ങം, മുസ്തഫ മാസ്റ്റർ,
അബ്ദുള്ള മാസ്റ്റർ കെ, കുഞ്ഞു മൊയ്‌തു ചാവക്കാട്,റീമ പപ്പൻ, ഷഹീർ തുടങ്ങിയവർ സംസാരിച്ചു.

വയനാട് മാപ്പിള കലാ അസോസിയേഷൻ്റെ 4-ാം വാർഷികത്തോടാനുബന്ധിച്ച് മാപ്പിള കലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് മെയ് 6,7 തീയതികളായിലായി ദ്വിദിന അഖില കേരള മാപ്പിള കലാ ശില്പശാല സംഘടിപ്പിക്കുന്നത് ശില്പശാലയിൽ മാപ്പിള കലകളുടെ കുലപതികൾ പങ്കെടുത്തു.കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രഗത്ഭരുടെ ക്ലാസ്സുകളും, അതിൻ്റെ പ്രാക്ടിക്കൽ ക്ലാസ്സുകളും ക്രമീകരിച്ചിട്ടുണ്ട്.മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, അറനാട്ട്, ദഫ്‌മുട്ട് എന്നിവയുടെ ക്ലാസ്സുകളാണ് ശില്പ്‌പശാലയിൽ പ്രധാനമായും. മാപ്പിളപ്പാട്ട് മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും, മാപ്പിള കലാ പരിശീലകർക്കും ഏറെ ഉപകാരപ്രദമായ ക്ലാസ്സുകളാണ് സംഘടിപ്പിച്ചിട്ടുള്ളത് കലാപരിപാടികളും ക്രമീകരിച്ചു.ചടങ്ങിൽ വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെ ആദരിച്ചു

Latest News

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *