യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴവറ്റ ജ്യോതി നിവാസ് ചാരിറ്റബിൾ സൊസൈറ്റി അഗതി മന്ദിരത്തിൽ അന്നദാനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, മുട്ടിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു,കൽപ്പറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിജു ഗോപാൽ,മുട്ടിൽ മണ്ഡലം സെക്രട്ടറി ജോസഫ് ടി.വി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബാദുഷ,യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ലിറാർ പറളിക്കുന്ന് എന്നിവർ പങ്കെടുത്തു.

സുധീഷ് കുമാറിന് സ്വീകരണം നൽകി
ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.