എരുമാട്: നീലഗിരി ജില്ലയിലെ പൗര പ്രമുഖനും മത- സാമൂഹിക- സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ വി .കെ. അബ്ദുൽ നാസർ ഹാജി (63) മരണപ്പെട്ടു. നീലഗിരി ജില്ലയിലെ നിരവധി സാമൂഹ്യ കൂട്ടായ്മകൾക്ക് നേതൃത്വം നൽകുകയും വിവിധ സ്ഥാപനങ്ങൾ രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. നീലഗിരി കോളേജ് ,നീലഗിരി മെട്രിക്കുലേഷൻ സ്കൂൾ എന്നിവയുടെ സ്ഥാപകനാണ്. ഗൂഡല്ലൂർ പഞ്ചായത്ത് യൂണിയൻ വൈസ് ചെയർമാൻ ,നീലഗിരി ജില്ല മുസ്ലിം ലീഗ് ട്രഷറർ, സംസ്ഥാന കൗൺസിലർ, ഗൂഢലൂർ താലൂക്ക് മുസ്ലിം ഓർഫനേജ് ജോയിന്റ് സെക്രട്ടറി, നീലഗിരി ജില്ല സുന്നി മഹല്ല് ഫെഡറേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ എരുമാട് മഹല്ല് മുത്തവല്ലിയാണ്. മുഹമ്മദ് യൂനുസ്, മുഹമ്മദ് ഉനൈസ്, ഹൈറുന്നിസ എന്നിവർ മക്കളും ഷാനവാസ്, ജസ്ന, മുഹ്സിന ജൗഹർ എന്നിവർ മരുമക്കളുമാണ്.

കലാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണമാണാവശ്യം:റാഫ്
പനമരം:പോലിസ്, മോട്ടോർ വാഹനം, എക്സൈസ്, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ പനമരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി റോഡു സുരക്ഷ, ലഹരി നിർമ്മാർജനം എന്നിവക്കായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ റോഡ് ആക്സിഡന്റ് ആക്