ദുരന്ത നിവാരണ മുന്നൊരുക്കങ്ങള്‍ ഊര്‍ജജിതമാക്കണം: ജില്ലാ കളക്ടർ

ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണമെന്നും മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മാലിന്യ സംസ്‌ക്കരണവും ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് നിര്‍ദേശം നല്‍കി. കളക്ടറേറ്റിലെ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നടന്ന വരള്‍ച്ചാ ദുരിതാശ്വാസ- മഴക്കാല മുന്നൊരുക്ക യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. മഴക്കാലത്തിന് മുന്നോടിയായി റോഡ് അരികുകളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ശാഖകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ മുറിച്ച് മാറ്റണം. ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ച വൃക്ഷ കമ്മിറ്റി അടിയന്തരമായി ചേര്‍ന്ന് മെയ് 31 നകം എല്ലാ പരാതികളും തീര്‍പ്പാക്കി ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ മഴക്കാലത്തിന് മുന്നോടിയായി ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കും. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളോട് ചേര്‍ന്ന് മാലിന്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതര്‍ പിഴ ഈടാക്കണമെന്ന് കളക്ടര്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യോഗം ചേരാന്‍ കളക്ടര്‍ ആവശ്യപ്പെട്ടു. ജില്ലയില്‍ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങല്‍ക്കായി വിവിധ വകുപ്പുകള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ അവലോകനം ചെയ്തു. പ്രകൃതി ദുരന്ത മേഖലയിലെ ആളുകളെ ഒഴിപ്പിക്കല്‍, രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കല്‍, സ്വകാര്യ ഭൂമിയിലെ അപകടകരമായ മരങ്ങള്‍, ചില്ലകള്‍ കണ്ടെത്തി മുറിച്ചു മാറ്റാന്‍ ദുരന്ത നിവാരണം നിയമം 2005 പ്രകാരം പൊതുജനങ്ങള്‍ക്ക് യഥാസമയം തദ്ദേശ സ്ഥാപനങ്ങള്‍ നിര്‍ദ്ദേശം നല്‍കണം. ദുരന്ത സാധ്യത പ്രദേശത്ത് താമസിക്കുന്നവര്‍ മാറി താമസിക്കാന്‍ മുന്നറിയിപ്പ് ലഭിച്ചാല്‍ അനുസരിക്കണം. ദുരിതാശ്വാസ ക്യാമ്പ് സജ്ജീകരണം, വാസയോഗ്യമല്ലാത്ത സ്ഥലങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിക്കല്‍, താലൂക്ക്തല കണ്‍ട്രോള്‍ റൂ സജീകരണം എന്നിവ റവന്യൂ വകുപ്പ് നിര്‍ഹിക്കും. പ്രളയവും മണ്ണിടിച്ചിലും ബാധിക്കാന്‍ സാധ്യതയുള്ള ആരോഗ്യ കേന്ദ്രങ്ങളുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറണം. മഴക്കാല രോഗ പ്രതിരോധ ക്യാമ്പുകള്‍, അവശ്യ മരുന്നുകളുടെ ലഭ്യത ആരോഗ്യ വകുപ്പ് ഉറപ്പാക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലെ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകളും ആരോഗ്യ വകുപ്പ് സ്വീകരിക്കും. ആശുപത്രികളുടെ ഫിറ്റ്‌നസ് ഉറപ്പാക്കണം. വനത്തിനകത്ത് താമസിക്കുന്നവര്‍ക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ ഭക്ഷ്യ-വനം വകുപ്പുകള്‍ ഉറപ്പ് വരുത്തണം. അതിതീവ്ര മഴപെയ്യുന്ന സമയങ്ങളില്‍ വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താന്‍ വനം വകുപ്പിന് ചുമതല നല്‍കി. പട്ടികവര്‍ഗ്ഗ കോളനികളിലെ വീടുകളുടെ ചോര്‍ച്ച തടയുന്നതിനും കോളനികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ എ.ഡി.എം കെ ദേവകി, ഡെപ്യൂട്ടി കളക്ടര്‍ സി.മുഹമ്മദ് റഫീക്ക്, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.