കാവുംമന്ദം:
കാലികുനി പത്താം വാർഡിൽ ഈ മാസം നടക്കുന്ന മഴക്കാലപൂർവ ശുചീകരണ യജ്ഞത്തിൻ്റെ മുന്നോടിയായി വീടുകൾതോറുമുള്ള ബോധവത്കരണത്തിൻ്റെ ആദ്യഘട്ട ഉദ്ഘാടനം കവുങ്ങുംകണ്ടി കോളനിയിൽ നടന്നു. മെമ്പർ വത്സല നളിനാക്ഷൻ, സബ് സെൻ്റർ നഴ്സ് മഞ്ജുഷ, ആശാ വർക്കർ ദിവ്യ, എം.എൽ.എച്.പി പ്രീജ,ഹരിദാസ്, ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ലഹരി വിമുക്ത ഉന്നതിക്കായി അവർ തുടി കൊട്ടുന്നു.
തുടികൊട്ടി നൃത്തച്ചുവടുകൾ വച്ച് ജീവിതം തന്നെ ലഹരിയെന്ന സന്ദേശം ഉറക്കെപ്പാടി അവരിനി നെയ്കുപ്പയിലെ ഓരോ വീട്ടിലുമെത്തും. ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യകേരളത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന പുകയില – ലഹരി വിമുക്ത പദ്ധതിയായ ‘തുടി’ പൂതാടി നെയ്കുപ്പ