കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ഇൻറർനെറ്റില്‍ സെർച്ച് ചെയ്തത് ഡൌണ്‍ലോഡ് ചെയ്തവർക്കെതിരെ കേസെടുത്ത് പോലീസ്. പതിനാറു കേസുകളുണ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെതിട്ടുണ്ട്.
കുറ്റക്കാരെ കണ്ടെത്താൻ കണ്ടെത്താൻ സൈബർ ഡിവിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയെ തുടർന്നാണ് കേസ്സുകള്‍ രജിസ്റ്റർ ചെയ്തത്. പരിശോധനയില്‍ സ്മാർട്ട് ഫോണുകള്‍ ഉള്‍പ്പെടെ 57 ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഓപ്പറേഷൻ പി ഹണ്ട് 24.1 എന്ന പേരില്‍ മെയ് 12 ന് രാവിലെ ഏഴു മണിക്കാണ് സംസ്ഥാനവ്യാപകമായി പരിശോധന ആരംഭിച്ചത്. സൈബർ ഡിവിഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ വിവിധ ജില്ലാ പോലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘങ്ങളും പരിശോധനയില്‍ പങ്കെടുത്തു.