പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ചീഫ് സെക്യൂരിറ്റി ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ള ക്യാപ്റ്റൻ റാങ്ക്/ എയർഫോഴ്സിൽ തത്തുല്യ റാങ്കിൽ വിരമിച്ച 58 വയസിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും അപേക്ഷയും രജിസ്ട്രാര്‍, കേരള വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് സര്‍വ്വകലാശാല, പൂക്കോട്, ലക്കിടി പി.ഒ, വയനാട് – 673576 വിലാസത്തില്‍ മെയ് 25 നകം നൽകണം. കൂടുതല്‍ വിവരങ്ങള്‍ www.kvasu.ac.in ൽ ലഭിക്കും.

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം അനുഭവപ്പെടുന്നത് എന്തുകൊണ്ട്?
രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന തലകറക്കം പലര്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്. വല്ലപ്പോഴുമുണ്ടാകുന്ന തലകറക്കം പലപ്പോഴും ദോഷകരമല്ലെങ്കിലും ആവര്‍ത്തിച്ചുളള ബുദ്ധിമുട്ടുകള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത് ഹൈപ്പോടെന്‍ഷന്‍ (രക്തസമ്മര്‍ദ്ദം കുറയുന്നത്)കൊണ്ടായിരിക്കും. ഇതുകൊണ്ട് മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഇതിന് കാരണമാകാം.