കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജിയുടെ കീഴിലെ കോളേജ് ഫോര്‍ കോസ്റ്റ്യും ആൻഡ് ഫാഷന്‍ ഡിസൈനിങിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി. കോസ്റ്റ്യും ആൻഡ് ഫാഷന്‍ ഡിസൈനിങ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിങ് ആൻഡ് ഫര്‍ണിഷിംഗ് കോഴ്‌സുകളിലേക്കാണ് അവസരം. അപേക്ഷകര്‍ പ്ലസ്ടു പാസായിരിക്കണം. താത്പര്യമുള്ളവർ www.admission.kannuruniversity.ac.in ല്‍ മെയ് 31 നകം അപേക്ഷ നൽകണം. ഫോണ്‍ – 0497 2835390, 828157439

അക്രഡിറ്റഡ് എന്‍ജിനീയര്‍ നിയമനം
സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് എന്‍ജിനീയറെ നിയമിക്കുന്നു. സിവില്‍/ അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങില്‍ ഡിഗ്രിയാണ് യോഗ്യത. ഇവരുടെ അഭാവത്തില്‍ മൂന്നുവര്‍ഷത്തെ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമയും അഞ്ചു വര്‍ഷത്തെ