പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തൊഴില്‍ നൈപുണി പരിശീലനത്തിൻ്റെ ഭാഗമായി ‘അഡ്വാന്‍സ് ഓട്ടോ മൊബൈല്‍ എഞ്ചിനീയറിങ് കോഴ്‌സിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. ഓട്ടോമൊബൈല്‍, ഐ.ടി.ഐ യോഗ്യതയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ യുവതി-യുവാക്കൾക്കും ഓട്ടോ മൊബൈല്‍ മേഖലയില്‍ തൊഴില്‍ പരിശീലനം നേടാന്‍ താത്പര്യമുള്ള പത്താം ക്ലാസ്സ് പൂര്‍ത്തിയാക്കിയ 18 നും 28 നും ഇടയില്‍ പ്രായമുള്ള പട്ടിക വര്‍ഗ്ഗക്കാര്‍ക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ സുൽത്താൻ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ മെയ് 24 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍; 04936-221074

മുഹമ്മദ് അഫ്രീന് എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബിക് പ്രസംഗത്തിൽ എ ഗ്രേഡ് നേടി മുഹമ്മദ് അഫ്രീൻ.പനമരം ക്രെസെന്റ് പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിയാണ്. Facebook Twitter WhatsApp







