തദ്ദേശ തിരഞ്ഞെടുപ്പ്; വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും,1200 പുതിയ വാർഡുകൾ വരും

തിരുവനന്തപുരം: കാടും പുഴയുമൊക്കെ അതിർത്തിയാക്കി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർനിർണയം ആറുമാസത്തിനകം പൂർത്തിയാക്കും. റോഡുകൾ, ചെറിയനടപ്പാതകൾ, റെയിൽപ്പാത എന്നിവയും അതിർത്തിയായി പരിഗണിക്കും.

പുനർനിർണയ കമ്മിഷൻ പ്രസിദ്ധീകരിക്കുന്ന, വാർഡുകളുടെ സ്‌കെച്ചുൾപ്പെടെയുള്ള കരടിലെ ആക്ഷേപം ജില്ലാതല അന്വേഷണ ഉദ്യോഗസ്ഥൻ പരിശോധിക്കും. വാർഡ് വിഭജനത്തിൽ ഭരണകക്ഷിയുെട താത്‌പര്യങ്ങൾക്ക് പ്രാധാന്യംകിട്ടുന്നുവെന്ന പരാതി എല്ലായിപ്പോഴും ഉയരാറുണ്ട്. ജില്ലകളിൽ കമ്മിഷൻ അധ്യക്ഷൻതന്നെ പരാതിക്കാരെ വിളിപ്പിച്ച് വാദംകേൾക്കൽ നടത്തും. കമ്മിഷന്റെ തീർപ്പിനുശേഷം അന്തിമവിജ്ഞാപനമിറക്കും. തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ വോട്ടർപട്ടിക പുതുക്കും, ബൂത്തും നിശ്ചയിക്കും. നിലവിലെ തീരുമാനപ്രകാരം 1200 പുതിയ വാർഡുകൾ വരും.

ഗ്രാമപ്പഞ്ചായത്തുകളിൽ

• നിലവിൽ കുറഞ്ഞത്-13, കൂടിയത്-23. ഇത് 14-24 എന്നാകും.

• നിലവിൽ ജനസംഖ്യ പതിനയ്യായിരംവരെയാണെങ്കിലാണ് 13 വാർഡുകൾ. ഇതുകഴിഞ്ഞുള്ള ഓരോ 2500 പേർക്കും ഒരുവാർഡ് അധികമായി ഉണ്ടാകണമെന്നാണ് ഇപ്പോഴത്തെ ചട്ടം. നിശ്ചിതപരിധി കഴിഞ്ഞ് 2490 പേരേയുള്ളു അധികജനസംഖ്യയെങ്കിൽ വാർഡ് കൂടില്ല. പരമാവധി 23 വാർഡുകൾ

ബ്ലോക്ക് പഞ്ചായത്തുകളിൽ

• നിലവിൽ കുറഞ്ഞത്-13, കൂടിയത്-23. ഇത് 14-24 എന്നാകും.

• നിലവിൽ ഒന്നരലക്ഷംപേർക്ക് 13 വാർഡുകൾ. ഒന്നരലക്ഷം കഴിഞ്ഞ് ഓരോ 25,000 പേർക്കും ഓരോ വാർഡ് കൂടും.

ജില്ലാ പഞ്ചായത്തിൽ

• നിലവിൽ കുറഞ്ഞത്-16, കൂടിയത്-32. ഇത് 17-33 എന്നാകും.

• നിലവിൽ 10 ലക്ഷംപേർക്ക് 16 വാർഡ്. 10 ലക്ഷം കഴിഞ്ഞുള്ള ഓരോ ലക്ഷത്തിനും ഒരു വാർഡ് അധികം.

മുനിസിപ്പാലിറ്റികളിൽ

• നിലവിൽ കുറഞ്ഞത്-25, കൂടിയത്-52. ഇത് 26-53 എന്നാകും

• നിലവിൽ 20,000 ജനസംഖ്യവരെ 25. ഓരോ 2500 പേർക്കും ഒരുവാർഡ് കൂടും.

കോർപ്പറേഷനുകളിൽ

• നിലവിൽ കുറഞ്ഞത്-55, കൂടിയത്-100. ഇത് 56-101 എന്നാകും

• നാലുലക്ഷംവരെ 55. പിന്നെ പതിനായിരത്തിന് ഒരു വാർഡ് കൂടും. തിരുവനന്തപുരത്ത് മാത്രമാണ് 100 വാർഡ് ഉള്ളത്.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.