യു.ഡി.ഐ.ഡി പോര്‍ട്ടല്‍ മുഖേന 2018 മുതല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും വികലാംഗസര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത മാനന്തവാടി താലൂക്കിലെ ഭിന്നശേഷി അപേക്ഷകര്‍ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിലെ മെഡിക്കല്‍ റെക്കോര്‍ഡ് വിഭാഗവുമായി ബന്ധപ്പെടണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ 04935 240264

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.