മേപ്പാടി കുന്നമ്പറ്റയിലെ റിസോർട്ട് സ്വിമ്മിങ്ങ് പൂളിൽ ഷോക്കേറ്റ് മെഡിക്കൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാരിൽ ഒരാൾ അറസ്റ്റിൽ. താമരശ്ശേരി സ്വദേശി
ചുണ്ടക്കുന്നുമ്മൽ സി.കെ.ഷറഫുദ്ദീനെയാണ് മേപ്പാടിസ്റ്റേഷൻ എസ്.എച്ച്.ഒ.സിജുവിൻ്റെ നേതൃത്വത്തിൽ അറസ്റ്റ്ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യ കുറ്റം ചുമത്തിയാണ്
അറസ്റ്റ്.കഴിഞ്ഞ മാർച്ച് 24നാണ് തമിഴ്‌നാട് സ്വദേശിയായ
മെഡിക്കൽ വിദ്യാർത്ഥി ബാലാജി ഷോക്കേറ്റ് മരിച്ചത്.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.