പതിമൂന്നുകാരന്‍ സ്‌കൂട്ടര്‍ ഓടിച്ചു; പിതാവിന് എട്ടിന്റെ പണി, ഒന്നുമറിയാത്ത വാഹന ഉടമയ്ക്കും കേസ്

മഞ്ചേരി: പതിമൂന്ന് വയസ്സുകാരനായ മകനെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിന്നില്‍ യാത്രചെയ്ത സംഭവത്തില്‍ പിതാവിനെതിരേ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു. വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഒരുവര്‍ഷത്തേക്ക് റദ്ദാക്കി. 25,000 രൂപ പിഴയും ഈടാക്കും. കേസ് തുടര്‍നടപടികള്‍ക്കായി കോടതിയില്‍ സമര്‍പ്പിച്ചു.

ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് മഞ്ചേരി -അരീക്കോട് റോഡില്‍ പുല്ലൂരില്‍നിന്ന് കിടങ്ങഴിയിലേക്കു പോകുന്ന ഭാഗത്ത് പൂല്ലൂര്‍ സ്വദേശിയായ പിതാവും മകനും അപകടകരമാംവിധം സ്‌കൂട്ടറോടിച്ചത്.

മകന്‍ വാഹനം ഓടിക്കുന്നതും പിതാവ് സിഗരറ്റു വലിച്ച് പിറകില്‍ ഇരിക്കുന്നതും ഇതുവഴി പോയ ആരോ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. വീഡിയോ വൈറലായതോടെ മോട്ടോര്‍ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു.

ഉദ്യോഗസ്ഥര്‍ മഫ്ടിയില്‍ വാഹനം ഓടിച്ച സ്ഥലത്തും പരിസരങ്ങളിലും അന്വേഷിച്ച് വണ്ടി ഓടിച്ചവരെ കണ്ടെത്തി. അന്വേഷണത്തില്‍ കുട്ടിയുടെ പിതാവ് രണ്ടുമാസം മുന്‍പ് തൃശ്ശൂരില്‍നിന്ന് വാങ്ങിയ സ്‌കൂട്ടറാണിതെന്നും ഓണര്‍ഷിപ്പ് മാറ്റിയിട്ടില്ലെന്നും തെളിഞ്ഞു. ഇതോടെ വാഹന ഉടമക്കെതിരേയും കേസെടുത്തു.

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. പി.എ. നസീറിന്റെ നിര്‍ദേശപ്രകാരം ഏറനാട് സ്‌ക്വാഡിലെ എം.വി.ഐ. ബിനോയ് കുമാര്‍, എ.എം.വി.ഐ. ഷീജ മാട്ടട എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.

ക്വാറികളുടെ പ്രവർത്തന നിരോധനം പിൻവലിച്ചു

ജില്ലയിലെ ക്വാറികൾ തുറന്നു പ്രവർത്തിക്കുന്നതിന്  ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിലുള്ള ക്വാറി ഒഴികെ ജില്ലയിലെ എല്ലാ ക്വാറികളും തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്

യുവാവ് വെള്ളക്കെട്ടിൽ മുങ്ങി മരിച്ചു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാംവയൽ മംഗളം കുന്നുഉന്നതിയിലെ ശരത് ഗോപി (25)യാണ് മരിച്ചത്. ബാണാസുര ഡാം റിസോർവോയർ ഏരിയയിലായിരുന്നു അപകടം. കൽപ്പറ്റ അഗ്ന‌ി രക്ഷാ സേനയുടെ സ്ക്യൂബ ടീം സ്ഥലത്ത് എത്തി നടത്തിയ തിര ച്ചിലിൽ

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. നാളെ ആറ് ജില്ലകളിലും വെള്ളിയാഴ്ച്ച

മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളല്‍; കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് അഡീഷണല്‍ സൊളിസിറ്റര്‍

ടോൾ കടക്കാൻ ഇനി വെറും 15 രൂപ മതി, പുതിയ ഫാസ്‍ടാഗ് തുടങ്ങാൻ ഇനി രണ്ടുദിവസം മാത്രം

രാജ്യത്ത് വാർഷ ടോൾ പാസ് പദ്ധതി ഓഗസ്റ്റ് 15 മുതൽ ആരംഭിക്കാൻ പോകുകയാണ്. ഈ പാസ് വാങ്ങുന്ന വാഹന ഉടമകൾക്ക്, ഒരു വർഷത്തേക്ക് ടോളിൽ വലിയ തുക നൽകേണ്ടി വരില്ല. പുതിയ വാർഷിക ഫാസ്‍ടാഗിലൂടെ

ആധാർ, പാൻ, വോട്ടർ ഐഡി കാർഡുകൾ തുടങ്ങിയ രേഖകൾ കൈവശം വച്ചാൽ മാത്രം ഇന്ത്യൻ പൗരനാകില്ല: ബോംബെ ഹൈക്കോടതി

മുംബൈ: ആധാർ കാർഡ്, പാൻ കാർഡ്, വോട്ടർ ഐഡി കാർഡ് തുടങ്ങിയ രേഖകൾ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാൾ ഇന്ത്യൻ പൗരനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ആരോപണ വിധേയനായ ബംഗ്ലാദേശി പൗരന് ജാമ്യം നിഷേധിച്ചു കൊണ്ടായിരുന്നു

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.