ഛായാമുഖി -വനിതാ സംഭക വിപണന മേള തുടങ്ങി

വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വനിതാ സംഭകർക്കായി സംഘടിപ്പിക്കുന്ന ഛായാമുഖി രണ്ടാം എഡീഷൻ പ്രദർശന വിപണന മേള തുടങ്ങി .കൽപ്പറ്റ എസ.കെ.എം.ജെ ഹൈസ്‌കൂൾ ഹാളിൽ നടക്കുന്ന വിപണന മേള വയനാട് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമ ഉൽഘടനം ചെയ്തു . കൽപ്പറ്റ മുൻസിപ്പൽ ചെയർമാൻ ടി ജെ ഐസക്ക് മുഖ്യാതിഥി ആയിരുന്നു.

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും ഇരുപതോളം സംരംഭകർ മേളയിൽ സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. ആരോഗ്യം, ടൂറിസം ,ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിൽ നിന്നുള്ള വനിത സംരംഭകർ സ്റ്റാളുകൾ ഒരുക്കിയിട്ടുള്ളത്. ഇതാദ്യമായി ആദിവാസി വിഭാഗത്തിൽ നിന്നുള്ള സംരംഭകരും മേളയിൽ പങ്കെടുക്കുന്നുണ്ട്.കുറഞ്ഞ വിലയിൽ വൈവിധ്യമാർന്ന ഉല്പന്നങ്ങൾ വാങ്ങാൻ പൊതു ജനങ്ങൾക്ക് മേളയിലൂടെ അവസരം ലഭിക്കുമെന്ന് സംഘടകർ അറിയിച്ചു.
മേളയോട് അനുബന്ധിച്ച വിവിധ മേഖലകളിൽ പ്രഗൽഭരായ വനിതകളെ ആദരിച്ചു.
വയനാട്ടിൽ നിന്നും ഗുജറാത്തിലെ സോമനാഥ് വരെ ഒറ്റക്ക് സൈക്കിളിൽ സഞ്ചരിച്ചു അപർണ വിനോദ് , യുവശാസ്ത്രജ്ഞയ്ക്കുള്ള കേന്ദ്ര സർക്കാട് ഫെല്ലോഷിപ്പ് നേടിയ വി മോനിഷ , എം എ ഭാരത നാട്യം രണ്ടാം റാങ്ക് നേടിയ ശുഭ ബാബു , സൈക്ലിംഗ് ചാമ്പ്യൻ മഹി സുധി എന്നിവരെ ആദരിച്ചു. വിമൻ ചേംബർ പുറത്തിറക്കിയ ന്യൂസ് ലെറ്റർ മുൻസിപ്പൽ ചെയർമാൻ ഐസക്കും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആർ രമയും ചേർന്ന് പ്രകാശനം ചെയ്തു
പ്രസിഡന്റ് ബിന്ദു മിൽട്ടൺ അധ്യക്ഷയായ ചടങ്ങിൽ സെക്രട്ടറി എം.ഡി ശ്യാമള സ്വാഗതം ആശസിച്ചു .പ്രോഗ്രാം കോഡിനേറ്റർ പാർവതീ വിഷ്ണുദാസ് നന്ദി പ്രകടനം നടത്തി .

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.