കൽപ്പറ്റ നഗരസഭാ പരിധിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍, വ്യക്തികളുടെ ഭൂമിയില്‍ അപകടകരമായുള്ള മരങ്ങള്‍, ചില്ലകള്‍ അതത് വ്യക്തികളുടെ, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ മുറിച്ചു മാറ്റണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. മരം, മരച്ചില്ലകള്‍ വീണ് ഉണ്ടാകുന്ന അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യത പ്രസ്തുത വ്യക്തിക്കും സ്ഥാപനത്തിനും ആയിരിക്കും. സര്‍ക്കാരിലേക്ക് റിസര്‍വ്വ് ചെയ്ത തേക്ക്,വീട്ടി, സംരക്ഷിത മരങ്ങള്‍ മുറിച്ച് നീക്കുന്നതിന് നിലവിലെ ചട്ടങ്ങള്‍, ഉത്തരവുകള്‍ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം.

ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര, ഹോട്ടലുകൾ അടച്ചിടുമെന്ന് മുന്നറിയിപ്പ് ; എല്‍പിജി ബുക്കിംഗ് നിയന്ത്രണവുമായി സര്‍ക്കാർ
തിരുവനന്തപുരം : ഇറാൻ-ഇസ്രായേൽ യുദ്ധം പത്താം ദിവസത്തിലേക്ക് കടന്നതോടെ ഇന്ത്യയിലെ ഇന്ധന വിപണിയിൽ ആശങ്ക പടരുന്നു. ഉത്തർപ്രദേശിലും ദില്ലി എൻസിആർ മേഖലയിലും ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് ഇന്നലെ ഉണ്ടായത്. യുദ്ധം







